അറിയാം,​ ഐ.​ഐ.എം ടോപ്പറു​ടെ വിജയ രഹസ്യം

  • കരിയറിന്‍റെ ഗതി നിര്‍ണയിക്കുന്ന സുപ്രധാന വഴിത്തിരിവുകളാണ് 10, 12 ക്ലാസുകള്‍ക്ക് ശേഷമുള്ള കോഴ്സ് തെരഞ്ഞെടുപ്പ്. സ്വന്തം താല്‍പര്യത്തിനും അഭിരുചിക്കും മുന്‍ഗണന നല്‍കി, അധ്വാനിച്ചാല്‍ തെരഞ്ഞെടുക്കുന്ന കരിയര്‍ പാത ചതിക്കില്ല

വിഷ്ണു. ജെ
22:14 PM
28/07/2017
െഎ​ശ്വ​ര്യ റാം

‘‘വി​ഷ​യ​മു​ൾ​ക്കൊ​ണ്ട്​ പ​ഠി​ക്കു​ക. അ​താ​ണ്​ വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​’’ -കാ​ലി​ക്ക​റ്റ്​ ​െഎ.​െ​എ.​എ​മ്മി​െ​ൻ​റ (ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മാനേജ്​മ​​െൻറ്​) ച​രി​ത്ര​ത്തി​ലെത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക്​ വാ​ങ്ങി​യ വിദ്യാർഥി എന്ന​ ഖ്യാതിയുമായി പാ​ല​ക്കാ​ട്​ ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​നിയാ​യ ​ ​െഎ​ശ്വ​ര്യ റാം പറയുന്നു. ​അ​ക്കാ​ദ​മി​ക വി​ഭാ​ഗ​ത്തി​ൽ ടോപ്​സ്​കോററുടെ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ പെ​ൺ​കു​ട്ടി​യെ​ന്ന നേ​ട്ട​വും ​സ്വ​ന്തമാക്കിയാണ്​ ​െഎശ്വര്യ ​കോ​ഴിക്കോട്​ െഎ.​െഎ.എമ്മി​​​െൻറ പടിയിറങ്ങിയത്​.

അ​ക​ത്തേ​ത്ത​റ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ​നി​ന്ന്​ ബി.​ടെ​ക്​ ബി​രു​ദം നേ​ടി​യ​തി​ന്​ ശേ​ഷ​മാ​ണ്​ ​െഎ​ശ്വ​ര്യ ​െഎ.​െ​എ.​എ​മ്മി​ൽ പ​ഠ​ന​ത്തി​െ​ന​ത്തു​ന്ന​ത്​. സ്വ​ന്ത​മാ​യി ക​മ്പ​നി തു​ട​ങ്ങ​ണ​മെ​ന്ന​താ​ണ്​ ​െഎ​ശ്വ​ര്യ​യു​ടെ ആ​ഗ്ര​ഹം. ​സി​വി​ൽ സ​ർ​വീസും എ​ശ്വ​ര്യ​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. പുതിയ ത​ല​മു​റ​ക്ക്​ എ​ന്തു​കൊ​ണ്ടും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്​ ​െഎ​ശ്വ​ര്യ​യു​ടെ പ​ഠ​ന​വ​ഴി​ക​ൾ. മാർക്കിന്​ വേണ്ടി കു​ത്തി​യി​രു​ന്ന്​ പ​ഠി​ക്കു​ന്നതിൽ വിശ്വസിക്കാത്ത ഇൗ മിടുക്കി കരിയറിൽ വിജയിക്കാനാവശ്യമായ ‘രഹസ്യങ്ങൾ’ പങ്കുവെക്കുന്നു.   

വഴിത്തിരിവാകുന്ന കോഴ്സ് തെരഞ്ഞെടുപ്പ്
ജീ​വി​ത​ത്തി​ൽ ഒ​രു ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കും​മു​മ്പ്​ ശ്ര​ദ്ധ​യോ​ടെ തീ​രു​മാ​​ന​മെ​ടു​ക്കേ​ണ്ട ര​ണ്ട്​ ഘ​ട്ട​ങ്ങ​ളു​ണ്ട്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ക​ഴി​ഞ്ഞു​ള്ള​താ​ണ്​ ആ​ദ്യ ഘ​ട്ടം. എ​ത്​ മേ​ഖ​ല​യി​ലേ​ക്ക്​ തി​രി​യ​ണ​മെ​ന്ന്​ വി​ദ്യാ​ർ​ഥി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ ഇൗ ​ഘ​ട്ട​ത്തി​ലാ​ണ്. ശാ​സ്​​ത്രം, മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ, കോ​മേ​ഴ്​​സ്​ തുടങ്ങിയ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ സ്വ​ന്തം അ​ഭി​രു​ചി തി​രി​ച്ച​റി​ഞ്ഞ്​ ഒ​രു മേ​ഖ​ല​യി​ലെ​ത്ത​ണം. 12ാം ത​രം ക​ഴി​യു​േ​മ്പാ​ൾ എ​ത്​ കോ​ഴ്​​സ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​താ​ണ്​ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ ഘ​ട്ടം. ഉ​പ​രി​പ​ഠ​ന, തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വി​ക​സ​നം ഇ​വ വി​ല​യി​രു​ത്തി  കോ​ഴ്​​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. കോ​ഴ്​​സി​െ​ൻ​റ സെ​ല​ക്​​ഷ​ൻ, പ​രി​ശ്ര​മം, പ​ഠ​ന മി​ക​വ്​ ഇ​വ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​യു​ടെ ഭാ​വി. മി​ക​ച്ച ജോ​ലി സാ​ധ്യ​ത​യു​ള്ള കോ​ഴ്​​സു​ക​ൾ ക​ണ്ടെ​ത്താ​ൻ പ്ല​സ്​ ടു​വി​ന്​ ശേ​ഷം അ​ന്വേ​ഷി​ക്കു​ന്ന​താ​വും കൂ​ടു​ത​ൽ ന​ല്ല​ത്.

കരിയറില്‍ സ്വന്തം താല്‍പര്യം ഒന്നാമത്
ക​രി​യ​ർ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കു​​​േ​മ്പാ​ൾ നാം ​സാ​ധാ​ര​ണ​യാ​യി വ​രു​ത്തു​ന്ന ​ഒ​രു തെ​റ്റാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ​നി​ന്നും പി​ന്മാ​റു​ക എ​ന്ന​ത്. മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും ഗു​രു​ജ​ന​ങ്ങ​ളും നി​ശ്ച​യി​ക്കു​ന്ന പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​വാ​ൻ പ​ല​രും നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ല. ഉ​ദാ​ഹ​ര​ണ​മാ​യി അ​ധ്യാ​പ​ക​നാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഒ​രാ​ൾ മാ​താ​പി​താ​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി മെ​ഡി​സി​ൻ അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സ്​ എ​ടു​ത്ത്​​ പ​ഠ​നം തു​ട​രു​ന്നു. പി​ന്നീ​ട്​ ആ ​മേ​ഖ​ല​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ​ താ​ൽ​പ​ര്യ​ക്കു​റ​വ്​ മൂ​ലം സ്വ​ന്തം ജോ​ലി​യി​ൽ ശ്ര​ദ്ധ​ ചെ​ലു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. സ്വ​യം ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​േ​മ്പാ​ൾ വി​ജ​യി​ക്കാ​ൻ വൈ​കി​യേ​ക്കാം.  ചി​ല മേ​ഖ​ല​ക​ളി​ൽ പെ​െ​ട്ട​ന്ന്​ ജോ​ലി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. പ​ക്ഷേ, അ​തൊ​ന്നും  മ​ന​സ്സി​നെ ത​ള​ർ​ത്ത​രു​ത്. ഇൗ ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം സ്വ​ന്തം തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്.

സ്വപ്നം കൈവിടേണ്ട, കഠിനാധ്വാനവും
വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്​​നം റി​സ്​​ക്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​മു​ഖ​ത​യാ​ണ്​. ഇ​ഷ്​​ട​പ്പെ​ട്ട കോ​ഴ്​​സ്​ കി​ട്ടി​യി​ല്ലെ​ങ്കി​ൽ കി​ട്ടി​യ​ത്കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടു​ന്ന പ്ര​വ​ണ​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ ക​ണ്ടു​വ​രാ​റു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ ആ​ദ്യ ശ്ര​മ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ര​ണ്ട്​ വ​ഴി​ക​ളാ​ണ്​ അ​വ​ർ​ക്ക്​ മു​ന്നി​ലു​ള്ള​ത്. ഒ​ന്നു​കി​ൽ വീ​ണ്ടും മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​​ ശ്ര​മി​ക്കു​ക. അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും കോ​ഴ്​​സി​ന്​ പോ​വു​ക. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

ഇ​വ​രോ​ട്​ മ​ത്സ​രി​ച്ച്​ റാ​ങ്ക്​ലി​സ്​​റ്റി​ൽ ഇ​ടം​നേ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന പ​രാ​ജ​യ​ഭീ​തി മൂ​ലം പ​ല​രും മെ​ഡി​​ക്ക​ൽ പ​ഠ​നം എ​ന്ന സ്വ​പ്​​നം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്​ പ​തി​വ്. റി​സ്​​ക്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന്​ പി​ന്മാ​റു​ന്ന​ത്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ വേ​ട്ട​യാ​ടും. പ​രീ​ക്ഷ​യി​ൽ  പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പോ​ലും ശ്ര​മി​ച്ച​ല്ലോ എ​ന്ന ചി​ന്ത ന​മ്മി​ലു​ണ്ടാ​വും. ശ്ര​മി​ച്ചി​െ​ല്ല​ന്ന കു​റ്റ​ബോ​ധം വേ​ട്ട​യാ​ടു​ക​യു​മി​ല്ല. ചി​ല​പ്പോ​ൾ ജീ​വി​ത​ത്തി​ൽ ഒാ​ർ​മി​ക്ക​പ്പെ​ടു​ക ഇ​ത്ത​ര​ത്തി​ലെ​ടു​ക്കു​ന്ന ചി​ല റി​സ്​​ക്കു​ക​ളാ​വും. ഇ​ഷ്​​ട​മു​ള്ള മേ​ഖ​ല​യി​ൽ ക​രി​യ​ർ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കേ​വ​ലം ആ​ഗ്ര​ഹം മാ​ത്രം മ​തി​യാ​വി​ല്ല.

അ​തി​ന​നു​സ​രി​ച്ചു​ള്ള ക​ഠി​നാ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണ്. ​ഉ​ദാ​ഹ​ര​ണ​മാ​യി െഎ.​െ​എ.​ടി​യി​ൽ പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷം ത​ന്നെ അ​തി​നാ​യി  ചി​ട്ട​യാ​യ പ​ഠ​നം ന​ട​ത്ത​ണം. കേ​വ​ലം പാ​ഠ​പു​സ്​​ത​ക​ത്തി​ലെ വാ​യ​ന​കൊ​ണ്ട്​ മാ​ത്രം ഇ​ത്​ സാ​ധ്യ​മാ​വ​ണ​മെ​ന്നി​ല്ല. അ​ധി​ക വാ​യ​നയും കൃത്യമായ ആ​സൂ​ത്ര​ണ​വും പ​ഠ​ന​ത്തി​ൽ ആ​വ​ശ്യ​മാ​ണ്. എ​ത്​ വി​ഷ​യ​ത്തി​ലാ​ണ്​ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തെ​ന്ന്​ തീ​രു​മാ​നി​ച്ച്​ വി​ഷ​യ​മു​ൾ​ക്കൊ​ണ്ട്​ പ​ഠി​ക്കാ​നും ശ്ര​മി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ മ​ത്സ​ര​ക്ഷ​മ​മാ​യ ഇൗ ​ലോ​ക​ത്തി​ൽ വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കൂ.

മനസ്സിനിണങ്ങട്ടെ കരിയര്‍
മ​ന​സ്സി​നി​ണ​ങ്ങി​യ പ​ഠ​നമേ​ഖ​ല ക​ണ്ടെ​ത്താ​ൻ പ​ല​രും ശ്ര​മി​ക്കാ​റി​ല്ലെ​ന്ന​താ​ണ്​ സ​ത്യം. സ്വ​ന്തം താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ച്​  മു​ന്നോ​ട്ട്​ പോ​യാ​ൽ കൂ​ടു​ത​ൽ ശ​മ്പ​ള​വും സ​മൂ​ഹ​ത്തി​ൽ ആ​ദ​ര​വും ല​ഭി​ക്കി​ല്ലെ​ന്ന മി​ഥ്യാ​ധാ​ര​ണ പ​ല​രി​ലു​മു​ണ്ട്​. ഇ​ന്ന്​ ഏത്​ ജോ​ലി ചെ​യ്​​താ​ലും താ​ര​ത​മ്യേ​ന ന​ല്ല ശ​മ്പ​ളം ല​ഭി​ക്കു​ന്ന രീ​തി​യി​ലേ​ക്ക്​ ന​മ്മു​ടെ സ​മൂ​ഹം മാ​റി​വ​രു​ക​യാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ളു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്താ​ൽ മാ​ത്ര​മേ മ​ന​സ്സി​നി​ണ​ങ്ങി​യ ക​രി​യ​ർ ക​ണ്ടെ​ത്താ​നും വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റാ​നും സാ​ധി​ക്കു​ക​യു​ള്ളൂ.

ഏത് കോഴ്സ് വേണം: ഐശ്വര്യ പറയുന്നു 
മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ മാ​ത്രം ​പ്രാ​മു​ഖ്യം ല​ഭി​ക്കു​ന്ന രീ​തി​ക്ക്​ മാ​റ്റം​വ​രു​ന്നു​ണ്ട്. മാ​ധ്യ​മ​പ​ഠ​നം, നി​യ​മം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലും ഇ​ന്ന്​ മി​ക​ച്ച സാ​ധ്യ​ത​യാ​ണു​ള്ള​ത്.  ഫി​സി​ക്​​സ്, കെ​മി​സ്ട്രി, ക​ണ​ക്ക്​ പോ​ലു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്കും  പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്കൊ​പ്പം​ത​ന്നെ ഇൗ ​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ൾ ജോ​ലി​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്​.

എ​ത് കോ​ഴ്​​സ്​ പ​ഠി​ച്ചു എ​ന്ന​തി​ന​പ്പു​റം അ​പേ​ക്ഷാ​ർ​ഥി​യു​ടെ ക​ഴി​വാ​ണ്​ മി​ക്ക ക​മ്പ​നി​ക​ളും വി​ല​യി​രു​ത്തു​ന്ന​ത്. 2008ലെ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ന്​ ശേ​ഷം  ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. എ​സ്.​ബി.​െ​എ​യും അ​സോ​സി​യറ്റ്​ ബാ​ങ്കു​ക​ളും ത​മ്മി​ലു​ണ്ടാ​യ ല​യ​നം മേ​ഖ​ല​യെ ചെ​റു​താ​യൊ​ന്ന്​ പി​ന്നോ​ട്ട​ടി​ച്ചു​വെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ ഖ​നി​യാ​ണ്​ ബാ​ങ്കി​ങ്​ മേ​ഖ​ല. പ്ല​സ്​ ടു ​വി​ജ​യ​മാ​ണ്​​ ​ ബാ​ങ്കി​ങ്​ പ​രീ​ക്ഷ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

സി.​എ, ക​മ്പ​നി സെ​ക്ര​ട്ട​റി എ​ന്നീ മേ​ഖ​ല​ക​ളി​ലും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ളി​ലെ ഉ​യ​ർ​ന്ന തൊ​ഴി​ൽ ല​ഭി​ക്കാ​നാ​ണ്​ ഇൗ ​കോ​ഴ്​​സു​ക​ൾ സ​ഹാ​യി​ക്കു​ന്ന​ത്.  ഇ​തി​നോ​ടൊ​പ്പംത​ന്നെ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ വ​രു​ന്ന ഫി​ലോ​സ​ഫി, ആ​ന്ത്രോ​പോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ടു​ത്ത്​ പ​ഠി​ച്ച​വ​രും മി​ക​ച്ച ക​രി​യ​ർ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ്​ ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

Loading...
COMMENTS