ശ്രീധന്യക്ക്​ കമൽഹാസന്‍റെ അഭിനന്ദനം 

23:00 PM
27/04/2019
sreedhanya
ചെ​ന്നൈ​യി​ൽ ക​മ​ൽ​ഹാ​സ​നോ​ടൊ​പ്പം ശ്രീ​ധ​ന്യ

ചെ​ന്നൈ: സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി യു​വ​തി ശ്രീ​ധ​ന്യ ചെ​ന്നൈ​യി​ൽ മ​ക്ക​ൾ നീ​തി മ​യ്യം പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ​ഹാ​സ​​നെ സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​ൽ​വാ​ർ​പേ​ട്ട്​ വ​സ​തി​യി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​ത്. 

ത​മി​ഴ്​ വാ​ർ​ത്ത ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ശ്രീ​ധ​ന്യ ക​മ​ൽ​ഹാ​സ​നെ കാ​ണാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ്​ ക​മ​ൽ​ഹാ​സ​ൻ ശ്രീ​ധ​ന്യ​യെ ക്ഷ​ണി​ച്ച​ത്. കു​റ​ച്ചു നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​ൻ ശ്രീ​ധ​ന്യ​ക്ക്​ ഭാ​വു​ക​ങ്ങ​ൾ നേ​ർ​ന്നു. ക​മ​ൽ​ഹാ​സ​നെ നേ​രി​ൽ​ക്ക​ണ്ട്​ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ശ്രീ​ധ​ന്യ പി​ന്നീ​ട്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. 

െഎ.​എ.​എ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മ​റ്റു പ​ത്തി​ല​ധി​കം പേ​രും ശ്രീ​ധ​ന്യ​ക്കൊ​പ്പം ക​മ​ൽ​ഹാ​സ​നെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

Loading...
COMMENTS