Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramesh Gholap
cancel
Homechevron_rightCareer & Educationchevron_rightAchievementschevron_right...

വളക്കച്ചവടക്കാരനിൽനിന്ന്​ സിവിൽ സർവിസിലേക്ക്​; രമേശ്​ ഗോലാപിന്‍റെ അതിജീവന കഥ അറിയാം

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്ര സോലപൂർ ജില്ലയിലെ മഹാഗാവ്​ ഗ്രാമവാസിയാണ്​ രമേശ്​ ഗോലാപ്​. കുടുംബ​ത്തെ ദാരിദ്ര്യത്തിൽനിന്ന്​ കരകയറ്റാനും സ്വയം അതിജീവനത്തിനുമായി കുട്ടിക്കാലത്തുതന്നെ​ വളക്കച്ചവടം തെരഞ്ഞെടുത്തയാൾ. വളക്കച്ചവടം ഉപജീവന മാർഗം മാത്രമായിരുന്നു രമേശിന്​. തന്‍റെ പാതയിലേക്കുള്ള ഒരു സഹായി.

വർഷങ്ങൾക്കിപ്പുറം 2012ൽ ജാർഖണ്ഡ്​ കേഡറിലെ ഐ.എ.എസ്​ ഉദ്യോഗസ്ഥനാണ് രമേശ്​. പോളിയോ രോഗം തളർത്തിയ ഒരു കാലും ദാരിദ്ര്യവും സിവിൽ സർവിസ്​ കടമ്പ കടക്കാൻ രമേശിന്​ തടസമായിരുന്നില്ല. തന്‍റെ കഠിനാധ്വാനത്തിന്‍റെയും പ്രയത്നത്തിന്‍റെയും പാഠങ്ങൾ മറ്റുള്ളവർക്ക്​ പറഞ്ഞുനൽകുകയും ചെയ്യുന്നുണ്ട്​ ഈ ഐ.എ.എസ്​ ഉദ്യോഗസ്ഥൻ.

ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്കും അവരുടെ കഴിവുകൾക്ക്​ തുല്യഅവസരങ്ങളും പ്ലാറ്റ്​ഫോമുകളും ആവശ്യമാണെന്ന്​ ഗോലാപ്​ പറയുന്നു​േ. മഹാഗാവ്​ ഗ്രാമവാസികളുടെ പ്രിയപ്പെട്ട രാമുവാണ്​ ഗോലാപ്​. ബൈസൈക്കിൾ റി​പ്പയർ കട നടത്തുന്ന ഗോരഖ്​ ഗോലാപാണ്​ രാമുവിന്‍റെ പിതാവ്​. ഈ കടയിൽനിന്ന്​ ലഭിക്കുന്ന വരുമാനത്തിലാണ്​ നാലുപേരടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നത്​. സ്ഥിര മദ്യപാനിയായിരുന്ന ഗോരഖിന്‍റെ ആരോഗ്യനില മോശമായതോടെ കട നടത്തി​ക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ രമേശിന്‍റെയും അമ്മയുടെയും ചുമലിലെത്തി കുടുംബത്തിന്‍റെ ഭാരം.

ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക്​ പഠനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും അതിനെ അതിജീവിച്ചുവേണം വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനെന്നും ഗോലാപ്​ പറയുന്നു. ഇടതുകാലിന്​ പോളിയോ ബാധിച്ച ഗോലാപിന്​ എളുപ്പത്തിൽ ​ജോലി നേടാനുള്ള മാർഗം ഡിപ്ലോമ പഠനമായിരുന്നു. പഠനത്തിന്​ ശേഷം ജോലിയും ലഭിച്ചു. എന്നാൽ കൂടുതൽ മികച്ചതും വ്യത്യസ്​തമായ എന്തെങ്കിലും ചെയ്യാനുമായിരുന്നു അപ്പോഴും ഗോലാപിന്‍റെ ആഗ്രഹം. ഓപ്പൺ യൂണിവേഴ്​സിറ്റിയിൽനിന്ന്​ ബിരുദം സ്വീകരിച്ചു. ഇതിനിടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഏതു ജോലിയും ചെയ്യാൻ അദ്ദേഹം തയാറായിരുന്നു. അമ്മ വളക്കച്ചവടത്തിന്​ ഇറങ്ങും. അമ്മക്കൊപ്പം ഞാനും ഇറങ്ങും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉറക്കെ വിളിച്ചുപറഞ്ഞ്​ വള വിൽക്കും -അദ്ദേഹം പറയുന്നു.

ഇന്ദിര ആവാസ്​ യോജന പ്രകാരം വീട്​ ലഭ്യമാക്കാനായിരുന്നു അമ്മയുടെ ശ്രമം. വീട്​ ലഭിക്കാനും പണിയാനും രേഖകൾ സമർപ്പിക്കാനായി ഓടിനടന്നു. പാവങ്ങളെ സഹായിക്കുന്നതിന്​ പകരം അവരുടെ അവകാശം നൽകാതിരിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. റേഷൻ കാർഡ്​ നൽകുന്നതും വീട്​ നൽകുന്നതും തഹസിൽദാറാണെന്ന്​ അറിയാം. അതിനാൽ പാവങ്ങൾക്ക്​ സഹായം ലഭ്യമാക്കാൻ തഹസിൽദാറാകാനായിരുന്നു ആദ്യ ആഗ്രഹം. പിന്നീട്​ സിവിൽ സർവിസിൽ ചേരാമെന്ന്​ തീരുമാനിച്ചു. നിശ്ചയദാർഡ്യം പുണെയിലെത്തിച്ചു. അവിടെവെച്ചാണ്​ യു.പി.എസ്​.സി പരീക്ഷ​െയക്കുറിച്ച്​ അറിയുന്നതും. എന്നാൽ കോച്ചിങ്​ ക്ലാസിൽ ചേരാനുള്ള സാഹചര്യം ഗോലാപിന്​ ഉണ്ടായിരുന്നില്ല.

'ആറുമാസ​​ത്തെ അവധിയെടുത്ത്​ പുണെയിലെത്തി. സിവിൽ സർവിസ്​ പരീക്ഷക്കായി തയാറെടുത്തു. കഠിനമായ പഠനം ആവശ്യമായിരുന്നു. ഇതോടെ സിവിൽ സർവിസിനായി ജോലി രാജിവെച്ചു. 2012ൽ അഭിമാനകരമായ പരീക്ഷ വിജയിച്ചു' -വിദ്യാർഥികളോടായി അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സഹായിക്കണമെന്നാണ്​ നിങ്ങളുടെ ആഗ്രഹമെ​ങ്കിൽ ഒരു സർക്കാർ ജോലിക്കാ​രനോ രാഷ്ട്രീയക്കാരനോ ആകണം. ഇരുക്കൂട്ടരുടെയും ലക്ഷ്യം ജനസേവനമാകുകയും വേണം. നിശ്ചയദാർഡ്യമുണ്ടെങ്കിൽ ഏതൊരാൾക്കും നല്ല സമൂഹത്തിനെയും രാജ്യത്തെയും സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil ServiceIAS OfficerRamesh Gholap
News Summary - IAS officer inspiring stories
Next Story