ഹിബയും ഫിദയും നേടിയത് 'ഇരട്ട' നേട്ടം
text_fieldsഹിബ ഫർഹത്തും, ഫിദ ഫാത്തിമയും
തിരുവള്ളൂർ: കന്നിനടയിലെ വലിയ വളപ്പിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ഇരട്ടകൾ.
തിരുവള്ളൂർ ശാന്തി നികേതൻ ഹൈസ്കൂളിൽനിന്ന് പരീക്ഷയെഴുതിയ വലിയ വളപ്പിൽ മൂസ-ആയിഷ ദമ്പതികളുടെ നാലു മക്കളിൽ ഇളയവരായ ഹിബ ഫർഹത്ത്, ഫിദ ഫാത്തിമ എന്നീ വിദ്യാർഥികളാണ് ഇരട്ട മധുരവുമായി അധ്യാപകരുടെയും, നാട്ടുകാരുടെയും പ്രശംസ നേടിയത്. പത്താം ക്ലാസ് ഓൺലൈൻ പഠനം തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ഇവരുടെ പിതാവ് മൂസ മരണപ്പെടുന്നത്.
അകാലത്തിലുള്ള പിതാവിെൻറ വിയോഗത്തിലെ സങ്കടമുള്ളിലൊതുക്കി നിശ്ചയദാർഢ്യത്തോടെ ഇരുവരും ഒരു ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുത്താണ് ഉന്നത വിജയം കരസ്ഥമാക്കിയത്. പഠനത്തോടൊപ്പം ചിത്രരചനയിലും, സംഗീതത്തിലും ഈ മിടുക്കികൾ മികവു തെളിയിച്ചിട്ടുണ്ട്.

