തോറ്റത് അഞ്ചുതവണ, ആറാം ശ്രമത്തിൽ പ്രിയങ്ക കലക്ടറായി; ദിവസവും 18 മണിക്കൂർ പഠനത്തിന് മാറ്റിവെച്ചു
text_fieldsപരാജയം വിജയത്തിന് മുമ്പായുള്ള ചവിട്ടുപടിയായാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായി പരീക്ഷകളിലൊന്നായി കരുതുന്ന യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ പ്രിയങ്ക ഗോയൽ വിജയിച്ചതും ഈ ആപ്ത വാക്യം മുറുകെ പിടിച്ചാണ്.
ഒന്നും രണ്ടുമല്ല അഞ്ചുതവണയാണ് യു.പി.എസ്.സി പരീക്ഷ എഴുതിയപ്പോൾ പ്രിയങ്ക പരാജയപ്പെട്ടത്. പ്രിയങ്കയുടെ പിതാവ് ബിസിനസുകാരനാണ്, അമ്മ വീട്ടമ്മയും. ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ കേശവ മഹാവിദ്യാലയയിൽ നിന്നാണ് പ്രിയങ്ക കൊമേഴ്സിൽ ബിരുദം നേടിയത്. 12ാം ക്ലാസിൽ 93 ശതമാനം മാർക്കുണ്ടായിരുന്നു. 2016 മുതലാണ് സിവിൽ സർവീസ് പരീക്ഷക്ക് പരിശീലനം തുടങ്ങിയത്. 2017ൽ ആദ്യമായി പരീക്ഷയെഴുതിയത്. കിട്ടിയില്ല. രണ്ടാമത്തെ തവണ 0.3 മാർക്കിന്റെ വ്യത്യാസത്തിൽ പ്രിലിംസ് കിട്ടിയില്ല.
പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രധാന സബ്ജക്ടായി എടുത്ത് പ്രിയങ്ക 292 മാർക്കാണ് നേടിയത്. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആറാമത്തെ ശ്രമത്തിൽ 2022ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെടുക്കാൻ പ്രിയങ്കക്ക് സാധിച്ചു.
കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായ സമയത്താണ് പ്രിയങ്ക സിവിൽ സർവീസിന് തയാറെടുപ്പു തുടങ്ങിയത്. ആ പ്രശ്നങ്ങൾ പരീക്ഷയെ നന്നായി ബാധിക്കുകയും ചെയ്തു.
ഒടുവിലത്തെ തവണ പ്രശ്നങ്ങൾ പഠനത്തെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. പരീക്ഷയുടെ രണ്ടുമാസം മുമ്പ് ദിവസം 17-18 മണിക്കൂറുകളോളം പഠിച്ചു. അഖിലേന്ത്യാ തലത്തിൽ 369 ആയിരുന്നു റാങ്ക്. സംവരണമുള്ളതിനാൽ ഐ.എ.എസ് തന്നെ കിട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.