Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫൈഹ മുജീബിന് പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ്
text_fieldsbookmark_border
വാഴക്കാട്: വാഴക്കാട് സ്വദേശിനി ഫൈഹ മുജീബിന് പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചു. മികച്ച ഗവേഷണ വിദ്യാർഥികൾക്ക് മാത്രം ലഭിക്കുന്ന ഫെല്ലോഷിപ്പാണിത് (55 ലക്ഷം രൂപ). വാഴക്കാട് മുസ്ലിയാരകത്ത് എക്സൽ മുജീബിേൻറയും ഹനീസയുടെയും രണ്ടാമത്തെ മകളാണ്.
വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. ഫാറൂഖ് കോളജിൽനിന്ന് ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം കുസാറ്റിൽനിന്ന് എം.എസ്സി ഫിസിക്സ് രണ്ടാം റാങ്ക് നേടി.
ഇപ്പോൾ മുംബൈ ഐ.ഐ.ടിയിൽ ഫിസിക്സിൽ ഗവേഷണ വിദ്യാർഥിനിയാണ്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രൊജക്ട് ചെയ്തിരുന്നത്.
Next Story

