Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഡോ. ടി.പി. അഷ്റഫിന്...

ഡോ. ടി.പി. അഷ്റഫിന് മികവിനുള്ള അംഗീകാരം

text_fields
bookmark_border
ഡോ. ടി.പി. അഷ്റഫിന് മികവിനുള്ള അംഗീകാരം
cancel

കോഴിക്കോട്​: സംസഥാനത്ത്​ വൈദ്യരംഗത്തെ മികച്ച സംഭാവനകൾക്ക്​ മെഡിക്കൽ സർവിസ്​ സംഘടന ഏർപ്പെടുത്തിയ അവാർഡിന്​ മഞ്ചേരി മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി.പി. അഷ്റഫ്​ അർഹനായി. പഠന ഗവേഷണ ഭരണ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ മികച്ച ഡോക്ടർക്കുള്ള അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന്​ ഭാരവാഹികൾ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, കേരള സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ സ്​തുത്യർഹ സേവനമനുഷ്ഠിച്ച അദ്ദേഹം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കോഴിക്കോട് സെക്രട്ടറിയാണ്​.

സർജറി വിഭാഗത്തിൽ ഡോ. ശ്രീജയൻ, പാര ക്ലിനിക്കൽ വിഭാഗത്തിൽ ഡോ. അനിത, മെഡിക്കൽ വിഭാഗത്തിൽ ഡോ. മോഹൻദാസ്, മെഡിക്കൽ അനുബന്ധ സ്പെഷ്യാലിറ്റികളിൽ ഡോ. ശ്രീകാന്ത്, സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിൽ ഡോ. പ്രതാപ് സോമനാഥ്, ​പ്രീ ക്ലിനിക്കൽ ഡിപ്പാർട്ട്മെന്‍റിൽ ഡോ. സതിദേവി എന്നിവരും അവാർഡിന് അർഹരായി.

മെഡിക്കൽ അധ്യാപക സർവിസ് സംഘടനയായ കെ.ജി.എം.സി.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr TP Ashraf
News Summary - Dr. TP Ashraf bagged award for research and administration
Next Story