മുഹമ്മദ് റഫീഖിന് ഡോക്ടറേറ്റ്
text_fieldsപടിഞ്ഞാറത്തറ: വയനാട് പന്തിപ്പോയിൽ സ്വദേശി ഈന്തൻ മുഹമ്മദ് റഫീഖിന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. 'വിദ്യാഭ്യാസത്തിന്‍റെ സാമ്പത്തിക ശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു ഗവേഷണ പഠനം.
മദ്രാസ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ ന്യൂ കോളജിലെ പ്രഫ. അബ്ദുൽ ജമാലിന് കീഴിലായിരുന്നു ഗവേഷണ പഠനം നടത്തിയത്. പാണക്കാട് സ്ട്രൈറ്റ്പാത്ത് ഇന്‍റർ നാഷനൽ സ്കൂൾ സി.ഇ.ഒയാണ് മുഹമ്മദ് റഫീഖ്.
നേരത്തെ ഒമാനിലെ മിഡിലീസ്റ് കോളജിൽ അധ്യാപകനായിരുന്നു. അവിടെവച്ച് ടർണിറ്റിൻ ഗ്ലോബൽ ഇന്നാവോഷൻ അവാർഡ് നേടിയിരുന്നു.
പന്തിപ്പോയിൽ ഈന്തൻ വീട്ടിൽ മർഹൂം സൂപ്പി ഹാജി ആയിഷ ഹജ്ജുമ്മ എന്നിവരുടെ മകനാണ്. വെള്ളമുണ്ട സ്വദേശിനി റഫ്‌നയാണ് ഭാര്യ. ആയിഷ റയ്യാൻ, ഫാഥ്വിമ, മുഹമ്മദ് എന്നിവരാണ് മക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

