ജന്മനാ കൈകളില്ല, പക്ഷെ.. കേരള സർവകലാശാല റാങ്ക് കൺമണിക്ക് സ്വന്തമാണ്...
text_fieldsകൺമണി
പരിമിതികളുടെ കഥ പറയാനില്ല, കൺമണി എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും, തന്നെ അറിയുന്നവർക്ക് മുഴുവൻ പ്രചോദനമാണീ കലാകാരി. ജന്മനാ കൈകളില്ല, അത്തരം പരിമിതികളെ അതിജീവിച്ചതിന്റെ കുറിച്ച് മാത്രമാണ് മാവേലിക്കര സ്വദേശിനി കണ്‍മണി ഇതുവരെ പങ്കുവെച്ചത്. ഇപ്പോഴിതാ, കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
ജന്മനാ കൈകളില്ലെങ്കിലും മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് തന്‍റെ ലക്ഷ്യങ്ങിലേക്ക് എത്താൽ ഒന്നും തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജിലെ വിദ്യാർഥിനിയായ കൺമണിക്ക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കൾ. സ്കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കി നിരവധി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.
2019-ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം കൺമണിയെ തേടിയെത്തിയിരുന്നു. കൈകൾ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് ഈ കലാകാരി. സഹോദരൻ മണികണ്ഠനും മാതാപിതാക്കളും കൺമണിയുടെ വിജയത്തിനുകൂട്ടായിട്ടുള്ളത്.