എം. ഷറഫുല്ലാഖാന് ഡെമോക്രാറ്റിക്ക് ഫോറം പത്രപ്രവർത്തന പുരസ്കാരം
text_fieldsഎം. ഷറഫുല്ലാഖാൻ
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ സത് സന്ദേശ പുരസ്കാരം 'മാധ്യമം' കൊല്ലം ബ്യൂറോ ചീഫ് എം. ഷറഫുല്ലാഖാനും മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്തിനും. സമകാലിക വിഷയങ്ങളിലുള്ള പത്രപ്രവർത്തന മികവിനാണ് 11,111 രൂപയും ഫലകവും അടങ്ങിയ പുരസ്കാരം.
2023 ആഗസറ്റ് ഒന്നിന് 'മാധ്യമം' എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ‘മലയാളി നിസ്സാരമാക്കരുത് ഈ നുണപ്രചാരണം’ എന്ന ലേഖനത്തിനാണ് എം. ഷറഫുല്ലാഖാന് അവാർഡ്. മികച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിനാണ് ജയചന്ദ്രന് 25,111രൂപയുടെ പുരസ്കാരം ലഭിച്ചത്.
പ്രഫ. ഡി.എം.എ. സലീം, തകിടിയിൽ കൃഷ്ണൻ നായർ, ഡോ. കെ.പി. ജോർജ് മുണ്ടക്കൽ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ മാസം 23ന് ഡെമോക്രാറ്റിക്ക് ഫോറം 38ാമത് ജന്മദിനത്തോടനുബന്ധിച്ച സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.
ചങ്ങനാശേരി പുഴവാത് കണക്കൻ വീട്ടിൽ പരേതരായ അഹമ്മദ് കണ്ണ് റാവുത്തർ - ഐഷാബീവി ദമ്പതികളുടെ മകനാണ് ഷറഫുല്ലാഖാൻ. ഭാര്യ: സൈനബ. മക്കൾ: ഫൗസാൻ അഹമ്മദ്, നിഹാല ഖാത്തൂൻ, റിവാദർ ഖാൻ.

