Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി​വി​ൽ സ​ർ​വി​സി​ൽ...

സി​വി​ൽ സ​ർ​വി​സി​ൽ നി​ല​മ്പൂ​രി​ന് ഇ​ര​ട്ടത്തിള​ക്കം

text_fields
bookmark_border
jithin rahman and family, arjun kavungal
cancel
camera_alt

1. ജി​തി​ൻ റ​ഹ്​​മാ​ൻ മാ​താ​പി​താ​ക​ൾ​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം 2. അ​ർ​ജു​ൻ കാ​വു​ങ്ങ​ൽ

നി​ല​മ്പൂ​ര്‍: ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​മ്പൂ​രി​ല്‍നി​ന്ന് ര​ണ്ട് സി​വി​ല്‍ സ​ര്‍വി​സ് റാ​ങ്കു​കാ​ര്‍. ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി ജി​തി​ന്‍ റ​ഹ്മാ​നും മു​തീ​രി സ്വ​ദേ​ശി അ​ര്‍ജു​നു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍വി​സി​ല്‍ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ​ത്.

ജി​തി​ന് 176 റാ​ങ്കും അ​ര്‍ജു​ന് 349 റാ​ങ്കു​മാ​ണ്. 2018ൽ 808ാം ​റാ​ങ്കും 2019ൽ 605ാം ​റാ​ങ്കും എ​ത്തി​പ്പി​ടി​ച്ച ജി​തി​ന്‍ ഹ​രി​യാ​ന​യി​ല്‍ ഇ​ന്ത‍്യ​ൻ കോ​ർ​പ​റേ​റ്റ് ലോ ​സ​ർ​വി​സി​ൽ (ഐ.​സി.​എ​ല്‍.​സി) പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു.

പ​രി​ശീ​ല​നം ആ​റു​മാ​സം പി​ന്നി​ട്ടി​രു​ന്നു. വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തി​യാ​ണ് ജി​തി​ൻ 176ാം റാ​ങ്കി​ലെ​ത്തി​യ​ത്. ഐ.​എ.​എ​സ് ല​ഭി​ക്കു​മെ​ന്നാ​ണ് ജി​തി‍​െൻറ പ്ര​തീ​ക്ഷ. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ​നി​ന്ന് വി​ര​മി​ച്ച അ​സീ​സ് റ​ഹ്​​മാ‍​െൻറ​യും കു​ഴി​ക്കാ​ട​ൻ സു​ബൈ​ദ​യു​ടെ​യും ര​ണ്ട് മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ്. ഭാ​ര്യ: സാ​ദി​യ സി​റാ​ജ്. (ല​ഖ്​​നോ ഐ.​ഐ.​എ​മ്മി​ല്‍ എം.​ബി.​എ വി​ദ്യാ​ർ​ഥി​നി).

നി​ല​മ്പൂ​ര്‍ മു​തീ​രി ശ്രീ​പാ​ദ​ത്തി​ല്‍ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ‍‍​െൻറ മ​ക​നാ​ണ് അ​ര്‍ജു​ന്‍ കാ​വു​ങ്ങ​ല്‍. തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ്ങി​ലാ​ണ് പ​ഠി​ച്ച​ത്. ഇ​പ്പോ​ള്‍ 2016ലെ ​സി​വി​ല്‍ സ​ര്‍വി​ലെ പോ​സ്​​റ്റി​ങ്ങി​നെ തു​ട​ര്‍ന്ന് ചെ​ന്നൈ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ര്‍പ​റേ​റ്റ് ലോ ​സ​ര്‍വി​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്.

മു​മ്പ് കേ​ര​ള വ​നം​വ​കു​പ്പി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഐ.​എ.​എ​സാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു​ത​വ​ണ കൂ​ടി സി​വി​ല്‍ സ​ര്‍വി​സ് എ​ഴു​തു​മെ​ന്നും അ​ര്‍ജു​ന്‍ പ​റ​യു​ന്നു. മാ​താ​വ്: പ​ത്മ​ജ (മ​മ്പാ​ട് പി.​എ​ച്ച്‌.​സി). ഭാ​ര്യ: ശി​ല്‍പ​ദാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburCivil service 2020jithin rahmanarjun kavungal
Next Story