Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightസിവിൽ സർവിസ്; ...

സിവിൽ സർവിസ്; കുട്ടനാടിന് അഭിമാനമായി അലൻ സിബിയും ഷാലുവും

text_fields
bookmark_border
സിവിൽ സർവിസ്;  കുട്ടനാടിന് അഭിമാനമായി അലൻ സിബിയും ഷാലുവും
cancel
camera_alt

അ​ല​ൻ സി​ബി, ഷാ​ലു ജോ​സ​ഫ്

ആലപ്പുഴ: സിവിൽ സർവിസ് പരീക്ഷ റാങ്ക് തിളക്കത്തിൽ കുട്ടനാടിന് അഭിമാനമായി അലൻ സിബിയും ഷാലു ജോസഫും. ചമ്പക്കുളം സിബി ജോസഫിന്‍റെയും (റിട്ട. എയർഫോഴ്സ് ഓണററി ഫ്ലൈയിങ് ഓഫിസർ) അധ്യാപിക മെർലിയുടെയും മകനായ അലൻ സിവിൽ സർവിസ് പരീക്ഷയിൽ 289 ാംറാങ്ക് നേടി.

കഴിഞ്ഞ വർഷം ഐ.എ.എസിന് ശ്രമിച്ചെങ്കിലും ഐ.പി ആൻഡ് ടി.എ.എഫ്. എസിലാണ് ഇടം നേടിയത്. രണ്ടാം ശ്രമത്തിലാണ് ഇക്കുറി റാങ്ക് നേടിയത്. സഹോദരൻ: പ്ലസ്ടു വിദ്യാർഥി ആൽബിൻ സിബി.

കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ ജോസഫ് ജോസഫിന്‍റെയും (റിട്ട. എസ്.ഐ) റോസമ്മ ജോസഫിന്‍റെയും ഇളയ മകളാണ് ഷാലു. പാലാ അൻഫോൻസ കോളജിൽനിന്ന് യു.ജി അഞ്ചാം റാങ്കും ബംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് പി.ജി ഒന്നാം റാങ്കും നേടിയ ഷാലു മൂന്നാം ശ്രമത്തിലാണ് ഐ.എ.എസ് സ്വന്തമാക്കിയത്. സഹോദരൻ ഷാലിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil servicekuttanad
News Summary - Civil Service; Alan Sibi and Shalu make Kuttanad proud
Next Story