Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എ സംഗീതം: നിരോഷക്ക് ഒന്നാം റാങ്ക്
text_fieldsbookmark_border
നിരോഷ
Listen to this Article
തൃശൂർ: കലിക്കറ്റ് സർവകലാശാലയുടെ ബി.എ സംഗീതം (വോക്കൽ ) പരീക്ഷയിൽ എം. നിരോഷ ഒന്നാം റാങ്ക് നേടി. തൃശൂർ ശ്രീരാമവർമ്മ കോളജിലായിരുന്നു ബിരുദ പഠനം.
ബാല്യം മുതൽ മലപ്പുറം ആറ്റുവാശ്ശേരി മോഹനൻ പിള്ളയുടെ കീഴിൽ സംഗീത പഠനം നടത്തുന്ന നിരോഷ സ്ക്കൂൾ കലോത്സവങ്ങളിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാപാരായണം എന്നിവയിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണന്റെ യുട്യൂബ് ചാനലായ 'സുലളിത'ത്തിലെ ഗാനാലാപനത്തിലൂടെ ശ്രദ്ധേയയാണ്. പ്രശസ്ത സംഗീതജ്ഞ ഡോ. മഹിത വർമയുടെ ശിഷ്യയാണ്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ വൈക്കം പൂമംഗലത്ത് അർജുൻ തമ്പിയാണ് ഭർത്താവ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖല സെക്രട്ടറി ഐ.കെ. മണിയുടെയും മലയാള കലാകാരന്മാരുടെ സംഘടനയായ 'നന്മ' ഭാരവാഹി പി.കെ. ഷീലയുടെയും മകളാണ്.
Next Story

