Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാറാം വയസ്സിൽ ഒമ്പത് ഗിന്നസ് റെക്കോഡുകൾ; ഇന്ത്യയുടെ ഹ്യൂമൻ കാൽക്കുലേറ്റർ ആര്യൻ ശുക്ല

text_fields
bookmark_border
guinnes record
cancel
camera_alt

ആര്യൻ ശുക്ല തന്‍റെ റെക്കോർഡുകളുമായി

എഐ നിമിഷങ്ങൾക്കുള്ളിൽ കണക്ക് തീർക്കുന്ന കാലത്ത്, കാൽക്കുലേറ്ററിനെ പോലും വെല്ലുന്ന വേഗത്തിൽ മനസ്സിൽ കണക്ക് കൂട്ടി ലോകത്തെ ഞെട്ടിക്കുകയാണ് നാസിക് സ്വദേശി ആര്യൻ ശുക്ല. പതിനാറാം വയസ്സിൽ 9 ഗിന്നസ് ലോക റെക്കോഡുകളും രണ്ട് മെന്റൽ കാൽക്കുലേഷൻ ലോകകപ്പ് കിരീടങ്ങളുമാണ് ഈ വിദ്യാർഥിയുടെ സമ്പാദ്യം.

ആറാം വയസ്സിൽ തുടങ്ങിയ അക്കങ്ങളോടുള്ള കൗതുകം ഒന്നര വർഷം കൊണ്ട് അസാധാരണ കഴിവായി മാറിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. എട്ടാം വയസ്സിൽ ഇസ്താംബൂളിൽ നടന്ന മെമോറിയാഡ് തുർക്കി ഓപ്പണിൽ 7 സ്വർണം ഉൾപ്പെടെ 10 മെഡലുകൾ നേടിയാണ് ആര്യൻ ആദ്യം ശ്രദ്ധ നേടുന്നത്.

വഴിത്തിരിവായത് 2022-ലെ ലോകകപ്പാണ്. ജർമനിയിലെ പാഡർബോണിൽ വെച്ച് നടന്ന മത്സരത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 40 പേരെ പിന്തള്ളി 12-ാം വയസ്സിൽ ലോക ചാമ്പ്യനായി. 2016 മുതൽ ജപ്പാൻ നിലനിർത്തിയ ആധിപത്യം അവസാനിപ്പിച്ചായിരുന്നു നേട്ടം. 2024-ൽ 900-ൽ 819.84 പോയിന്റ് നേടി കിരീടം നിലനിർത്തി ആറ് വിഭാഗങ്ങളിലും ഒന്നാമനായി.

ഗിന്നസ് യാത്ര തുടങ്ങിയത് 2024 ഫെബ്രുവരിയിൽ ഇറ്റലിയിൽ വെച്ചാണ്. 50 അഞ്ചക്ക സംഖ്യകൾ 25.19 സെക്കൻഡിൽ കൂട്ടി ആദ്യ റെക്കോർഡ്. പിന്നീട് ഡിസംബർ 4-ന് ദുബായിലെ ഗിന്നസ് ഓഫീസിൽ ഒരൊറ്റ ദിവസം 6 റെക്കോർഡുകൾ കരസ്ഥമാക്കി. 50 അഞ്ചക്കങ്ങൾ 18.71 സെക്കൻഡിൽ, 100 നാലക്കങ്ങൾ 30.9 സെക്കൻഡിൽ, 200 നാലക്കങ്ങൾ 1 മിനിറ്റ് 9.68 സെക്കൻഡിൽ എന്നിങ്ങനെയാണ് റെക്കോർഡുകൾ. 2026 ഏപ്രിലിൽ ഇറ്റലിയിൽ 10 എട്ടക്ക സംഖ്യകളുടെ വർഗ്ഗമൂലം 71.22 സെക്കൻഡിൽ കണ്ടെത്തി രണ്ട് റെക്കോർഡുകൾ കൂടി കരസ്ഥമാക്കി.

നാസിക് ഡൽഹി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ആര്യൻ എസ്എസ്എൽസിയിൽ 97% മാർക്ക് നേടിയിരുന്നു. ഇന്ന് ഗ്ലോബൽ മെന്റൽ കാൽക്കുലേറ്റേഴ്സ് അസോസിയേഷന്റെ സ്ഥാപക ബോർഡ് അംഗമായി കുട്ടികൾക്ക് കണക്ക് പഠിപ്പിക്കുകയാണ് ഈ മിടുക്കൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aryan Shukla Guinness Record
Next Story