Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഒന്നരക്കോടിയുടെ...

ഒന്നരക്കോടിയുടെ ഫെലോഷിപ്പ് നേടി ആൻ സണ്ണി; മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേട്ടത്തിൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി

text_fields
bookmark_border
Ann Sunny
cancel
camera_alt

ആ​ൻ സ​ണ്ണി

തൃ​ശൂ​ർ: യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ഭി​മാ​ന സ്കോ​ള​ർ​ഷി​പ്പാ​യ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പി​ന് തൃ​ശ്ശൂ​ർ സ്വ​ദേ​ശി ആ​ൻ സ​ണ്ണി അ​ർ​ഹ​യാ​യി. ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ക. എ​ല്ലി​നെ ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​ത്തെ​നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ​യോ​സി​റാ​മി​ക്കി​ലാ​ണ് ഗ​വേ​ഷ​ണം. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ‘റി​നോ​വേ​റ്റ്’ എ​ന്ന് പേ​രി​ട്ട ഈ ​പ്രോ​ജ​ക്ടി​ലെ മു​ഖ്യ ഗ​വേ​ഷ​ക​യാ​യി​ട്ടാ​കും ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​റ്റ​ലി​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്.

വി.​ഐ.​ടി വെ​ല്ലൂ​രി​ൽ കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​മ്പോ​ൾ ചെ​യ്ത ബ​യോ സി​റാ​മി​ക് എ​ന്ന ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​ഗ​വേ​ഷ​ണം. ആ​ഗോ​ള​ത​ല​ത്തി​ൽ മു​പ്പ​ത്തി​ര​ണ്ടോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ ഒ​രു വി​ദ്യാ​ർ​ഥി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ ശേ​ഷം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​ങ്കി​ടേ​ശ്വ​ര കോ​ളേ​ജി​ൽ​നി​ന്ന്​ കെ​മി​സ്ട്രി​യി​ൽ ഓ​ണേ​ഴ്സ് ബി​രു​ദം നേ​ടി.

ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ കോ​ഓ​ഡി​നേ​ഷ​ൻ ‘കെ​മി​സ്ട്രി റി​വ്യൂ’ എ​ന്ന ഗ​വേ​ഷ​ണ മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​സ​ർ​ച്ച് പേ​പ്പ​റി​ന് 20.3 എ​ന്ന മി​ക​ച്ച ഇ​മ്പാ​ക്ട് ഫാ​ക്ട​ർ ല​ഭി​ച്ചു. ഷാ​ർ​ജ​യി​ൽ എ​ൻ​ജി​നീ​യ​റാ​യ തൃ​ശൂ​ർ നെ​ല്ല​ങ്ക​ര സ്വ​ദേ​ശി പ​ന​ക്ക​ൽ താ​രു സ​ണ്ണി​യു​ടെ​യും അ​ഡ്വ. ലി​ൻ​ഡാ സ​ണ്ണി​യു​ടെ​യും മ​ക​ളാ​ണ് ആ​ൻ സ​ണ്ണി. എം.​ബി.​എ വി​ദ്യാ​ർ​ഥി അ​ബി​ൻ സ​ണ്ണി, ഷാ​ർ​ജ​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ ഓ​സ്റ്റി​ൻ സ​ണ്ണി, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​ല​ൻ സ​ണ്ണി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fellowshipachievementsEducation NewsThrissur
News Summary - ഒന്നരക്കോടിയുടെ ഫെലോഷിപ്പ് നേടി ആൻ സണ്ണി
Next Story