ബി.ഫാമിൽ മൂന്നാം റാങ്കിന്റെ തിളക്കവുമായി അക്ഷര ആനന്ദ്
text_fieldsഅക്ഷര ആനന്ദിന് സഹോദരൻ
അക്ഷയ് മധുരം നൽകുന്നു
തിരുവല്ല: ബി.ഫാമിൽ മൂന്നാം റാങ്കിെൻറ തിളക്കവുമായി കാവുംഭാഗം സ്വദേശിനി അക്ഷര ആനന്ദ്. കാവുംഭാഗം ഒലിവ് കരീന വില്ലയിൽ ഡോ. കെ. ആനന്ദ് ശ്രീനിവാസൻ-ഡോ. പി. ജയശ്രീ ദമ്പതികളുടെ മകളാണ് കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അക്ഷര ആനന്ദ്. പത്താം ക്ലാസുവരെ തിരുവല്ല ബിലീവേഴ്സ് സ്കൂളിലാണ് പഠിച്ചത്.
ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു പ്ലസ് ടു പഠനം. പത്താം ക്ലാസിലും പ്ലസ് ടുവിലും 98.8 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. കല്ലിശ്ശേരി കെ.എം. ചെറിയാൻ ഹോസ്പിറ്റലിൽ കാർഡിയോളജി ഡോക്ടറായ പിതാവിെൻറയും ലൈഫ് ലൈൻ ആശുപത്രിയിൽ പീഡിയാട്രീഷയായ മാതാവിെൻറയും പാത പിന്തുടർന്ന് ഡോക്ടർ ആകാനാണ് നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അക്ഷരയുടെ ആഗ്രഹം. സഹോദരൻ അക്ഷയ് ആനന്ദ് 2016ലെ കീം പരീക്ഷയിൽ എൻജിനീയറിങ് വിഭാഗത്തിൽ രണ്ടാം റാങ്ക് ജേതാവായിരുന്നു.

