Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹിരാകാശ മാലിന്യം തടയാൻ എഐ കവചം; കയ്യടി നേടി ഐഐടി ഖരഗ്പുർ വിദ്യാർഥിയുടെ 'ദൃഷ്ടി'

text_fields
bookmark_border
space
cancel
camera_alt

അദീത്യ ഉപ്പൽ

ന്യൂഡൽഹി: ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്ന ചെറിയൊരു മാലിന്യ കഷണം മതി കോടികൾ മുടക്കിയ ഉപഗ്രഹം പ്രവർത്തനരഹിതമാകാൻ. ജിപിഎസും കാലാവസ്ഥാ പ്രവചനവും ആശയവിനിമയവും വരെ തകരാറിലാകുന്ന ഈ ഭീഷണിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഐഐടി ഖരഗ്പുരിലെ ഒരു വിദ്യാർഥി. വിയാസാറ്റ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എയ്റോസ്പേസ് എൻജിനീയറിങ്ങിൽ നാലാം വർഷ ഡ്യുവൽ ഡിഗ്രി വിദ്യാർഥിയായ നവി മുംബൈ സ്വദേശി അദീത്യ ഉപ്പലിന്റെ 'ദൃഷ്ടി' എന്ന എഐ സംവിധാനമാണ് ശ്രദ്ധ നേടിയത്. വിയാസാറ്റും ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച 'സ്പേസ് ഫോർ ഗുഡ് ഇന്ത്യ ചലഞ്ച് 2026' ലാണ് ദൃഷ്ടി ഒന്നാമതെത്തിയത്. രാജ്യമെമ്പാടുമുള്ള സർവകലാശാല വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിന് അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

നിലവിൽ മാലിന്യം ഉപഗ്രഹത്തിന് നേരെ വരുന്നുണ്ടോ എന്ന് കണ്ടെത്തി മനുഷ്യർ ഇടപെട്ട് സുരക്ഷിത പാത കണക്കാക്കി ഒഴിഞ്ഞുമാറാൻ മണിക്കൂറുകൾ വേണ്ടിവരും. ഇത് ഇന്ധനനഷ്ടത്തിനും അപകടസാധ്യതക്കും കാരണമാകുന്നു. എന്നാൽ ദൃഷ്ടി ഈ കാലതാമസം ഇല്ലാതാക്കും. അപകടകാരിയായ മാലിന്യത്തെ എഐ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് തൽക്ഷണം സുരക്ഷിതമായ മറ്റൊരു പാത കണക്കാക്കുകയും വിയാസാറ്റിന്റെ ഉപഗ്രഹ ശൃംഖല വഴി ഒഴിഞ്ഞുമാറാനുള്ള നിർദേശം നൽകുകയും ചെയ്യുന്നതാണ് രീതി. ഇതോടെ പ്രതികരണ സമയം മണിക്കൂറുകളിൽ നിന്ന് സെക്കൻഡുകളായി കുറക്കാനും ഇന്ധനം ലാഭിക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ബഹിരാകാശ പേടകങ്ങൾ എങ്ങനെ പരസ്പരം അടുത്ത് സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഗവേഷണമാണ് അദീത്യയെ ഈ ആശയത്തിലേക്ക് നയിച്ചത്. മത്സരത്തിനിടെ വിയാസാറ്റ് നിയോഗിച്ച ഗണേഷ് രാമലിംഗമായിരുന്നു മെന്റർ. ഒരു ആശയം എങ്ങനെ നിർമിക്കണമെന്നും എങ്ങനെ അവതരിപ്പിക്കണമെന്നും ഈ മത്സരം പഠിപ്പിച്ചുവെന്ന് അദീത്യ പറഞ്ഞു. എങ്കിലും ദൃഷ്ടി ഇപ്പോഴും ഒരു ആശയം മാത്രമാണ്. ഏത് ഡാറ്റ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്, യഥാർത്ഥ പാതകളിൽ പരീക്ഷിച്ചോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ബഹിരാകാശത്തെ യഥാർത്ഥ സാഹചര്യങ്ങളിൽ ഇത് എത്രത്തോളം വിശ്വസനീയമായി പ്രവർത്തിക്കുമെന്ന് തെളിയിക്കുന്നതാണ് അടുത്ത കടമ്പ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AI Protects Space Satellites
Next Story