ആദിൽ ഇന്ന് സ്വപ്നപദവിയിൽ; ഉമ്മക്ക് പിറന്നാൾ മധുരം
text_fieldsആദിൽ മാതാവ് സാജിദക്കൊപ്പം
ചേളന്നൂർ: സ്റ്റാഫ് സെലക്ഷൻ കമീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ കംപൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ ഉന്നത റാങ്കുനേടിയ ചേളന്നൂർ ഏഴേ ആർ ദിൽസേയിൽ ആദിൽ എ. അബ്ദുൽ അസീസിന് സിക്സ്ത് പേ കാറ്റഗറിയിൽ ഇൻകംടാക്സ് സൂപ്രണ്ടായി നിയമനം. തിങ്കളാഴ്ച മംഗലാപുരത്ത് ഇൻകം ടാക്സ് ഓഫിസിലാണ് ആദിൽ ജോയിൻ ചെയ്യുന്നത്.
ബി.ടെക് മെക്കാനിക്കൽ ബിരുദധാരിയായ ആദിൽ മൂന്നുവർഷത്തെ പരിശ്രമത്തിലൂടെയാണ് ഉന്നത റാങ്ക് നേടിയത്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പിതാവ് അബ്ദുൽ അസീസിനൊപ്പം തന്റെ നേട്ടത്തിന് എല്ലാ പിന്തുണയും നൽകിയ ബാലുശ്ശേരി ഹയർ സെക്കൻഡി സ്കുൾ അധ്യാപികയായ മാതാവ് സാജിദയുടെ അമ്പതാം പിറന്നാൾ ദിനത്തിലാണ് ആദിലിന് ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചതെന്നത് യാദൃച്ഛികമാണ്.
സെപ്റ്റംബർ 21നാണ് മാതാവ് സാജിദയുടെ അമ്പതാം പിറന്നാൾ. എം.ബി.എ വിദ്യാർഥിയായ ദിൽഹറും ബി.എസ് സി ഗണിത വിദ്യാർഥിനിയായ ആദിയയും സഹോദരങ്ങളാണ്. ജോലിയിൽ പ്രവേശിക്കുന്നതിന് കുടുംബത്തോടൊപ്പം തിങ്കളാഴ്ച പുലർച്ച ആദിൽ മംഗലാപുരത്തേക്ക് യാത്രതിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

