കോമൺവെൽത്ത് യൂത്ത് പാർലമെൻറിൽ കിഴക്കമ്പലം സ്വദേശിയും
text_fieldsബെന്‍ നൈജു
കിഴക്കമ്പലം: കോമണ്‍വെല്‍ത്ത് യൂത്ത് പാര്‍ലമെൻറില്‍ ആസ്ട്രേലിയയില്‍നിന്ന് പങ്കെടുക്കാന്‍ അവസരം ലഭിച്ച ആറുപേരില്‍ കിഴക്കമ്പലം സ്വദേശിയും. കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത പാര്‍ലമെൻറില്‍ കാച്ചപ്പിള്ളി വീട്ടില്‍ ബെന്‍ നൈജുവിനും ആസ്ട്രേലിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ബെന്‍ സാമൂഹിക പ്രവര്‍ത്തനത്തിലുള്ള താല്പര്യം മുന്‍നിര്‍ത്തിയാണ് യൂത്ത് പാര്‍ലമെൻറിലേക്ക് അപേക്ഷിച്ചത്. 12 വര്‍ഷംമുമ്പ് യു.കെയില്‍നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബമാണ് ബെന്നിേൻറത്. പിതാവ്: നൈജു, മാതാവ്: സ്െറ്റല്ല.

