‘തുല്യത’ വഴി ബിരുദാനന്തര ബിരുദത്തിലെത്തിയ 68കാരിക്ക് നാടിന്റെ ആദരം
text_fieldsസാക്ഷരത തുല്യത പഠിതാവ് ജലീല ബീഗത്തിന് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽഹമീദ് ഉപഹാരം നൽകുന്നു
പരപ്പനങ്ങാടി: സാക്ഷരത മിഷൻ തുല്യത തുടർ വിദ്യഭ്യാസ പഠനത്തിലൂടെ പത്താം തരവും ഹയർ സെക്കൻഡറിയും ബിരുദവും കടന്ന് ഇപ്പോൾ ബിരുദാനന്തരബിരുദ പഠിതാവായ 68കാരിക്ക് അക്ഷര സ്നേഹികളുടെ ആദരം. പരപ്പനങ്ങാടി ടൗൺ കനിവ് റെസിഡന്റ്സ് പരിധിയിലെ അഷ്റഫ് കേയിയുടെ ഭാര്യ ജമീല ബീഗത്തെയാണ് നഗരസഭയിലെ ചാത്രത്തിൽ തുടർവിദ്യാകേന്ദ്രത്തിന് കീഴിൽ ആദരിച്ചത്. ഇപ്പോൾ എം.എ സോഷ്യോളജി വിദ്യാർഥിയാണ് ജലീല ബീഗം. നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് സ്നേഹാദരം കൈമാറി.
നഗരസഭ വൈസ് ചെയർപേഴ്സൻ ബി.പി. ശാഹിദ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.വി. മുസ്തഫ, ബേബി അച്ചുതൻ, ടി.ആർ. അബ്ദുറസാഖ്, പ്രേരക് സുബൈദ, വി.പി. വിജയശ്രീ, ക്ലാസ് ലീഡർമാരായ മുനീർ പിത്തപെരി, കെ. നിയാസ്, യു. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. സാക്ഷരത പ്രേരക് എ. സുബ്രഹ്മണ്യൻ സ്വാഗതവും ബീഗം ജലീല അഷ്റഫ് കേയി ആദരവിന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

