Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെസ്റ്റാണ് ഫാസ്റ്റ് അക്കാദമി; 22 വനിതകൾ വനം വകുപ്പിലേക്ക്

text_fields
bookmark_border
ബെസ്റ്റാണ് ഫാസ്റ്റ് അക്കാദമി; 22 വനിതകൾ വനം വകുപ്പിലേക്ക്
cancel
camera_alt

ഫാ​സ്റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി വ​നം വ​കു​പ്പ് കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പാ​സാ​യ ഉ​ദ്യാ​ഗാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ക​രോ​ടൊ​പ്പം

പയ്യന്നൂർ: കഠിനാധ്വാനവും സമർപ്പണവും ഒത്തുചേർന്നാൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കാങ്കോൽ ഫാസ്റ്റ് അക്കാദമി. അക്കാദമി സൗജന്യമായി പരിശീലിപ്പിച്ചയച്ച 22 അംഗനമാർ സർക്കാർ സർവിസിലേക്ക് പോകാനുള്ള കടമ്പ കടന്നു. വനിത ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയിലാണ് അക്കാദമിയുടെ പെൺപട ചരിത്രവിജയം കുറിച്ചത്.

പരീക്ഷയിൽ പങ്കെടുത്ത 24 പേരിൽ 22 പേരും ഉന്നത വിജയം നേടി യോഗ്യത കരസ്ഥമാക്കി. 91 ശതമാനത്തിലധികം വിജയശതമാനവുമായി ഫാസ്റ്റ് എന്ന പേര് അന്വർത്ഥമാക്കുകയായിരുന്നു കാങ്കോലിലെ പെൺകുട്ടികൾ. വേഗതയിലും കരുത്തിലും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഉദ്യോഗാർഥികളുടെ നേട്ടത്തിന് പിന്നിൽ ലക്ഷ്യബോധമുള്ള പരിശീലനവും ചിട്ടയായ മാർഗ്ഗനിർദ്ദേശവുമാണ് ഇന്ധനമായത്. കാങ്കോൽ കരിങ്കുഴി സ്വദേശികളായ എ. കരുണാകരന്റെയും അഖിൽ ദാസ് മാത്തിലിന്റെയും നേതൃത്വത്തിലാണ് അക്കാദമിയിൽ പരിശീലനം നൽകുന്നത്.

യൂനിഫോം മോഹവുമായി എത്തുന്ന ഓരോ ഉദ്യോഗാർഥിക്കും വലിയ പ്രചോദനമാണ് ഈ നേട്ടം. അക്കാദമിയിൽ പരിശീലനം പൂർണമായും സൗജന്യമാണ് എന്നതാണ് ഈ നേട്ടത്തിന് തിളക്കമേകുന്നത്. ജോലി നേടാനുള്ള പരിശീലനത്തിൽ മാത്രമല്ല ഫാസ്റ്റ് അക്കാദമി ഫാസ്റ്റ് ആവുന്നത്.പുതിയ തലമുറയെ കായിക മേഖലയിൽ കഴിവു തെളിയിക്കാൻ പ്രാപ്തരാക്കുന്നതിലും ഇവർക്ക് നൂറു മാർക്കാണ്.

ഇവിടെ പരിശീലനം നേടിയ വിദ്യാർഥികൾ ഇക്കുറി ദേശീയ മത്സരത്തിൽ പങ്കെടുക്കും. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കണ്ടോത്തെ അഭിനവ് 110 മീറ്റർ ഹർഡ്സിലും കോറോത്തെ നിരഞ്ജന 5000 റെയ്സ് വാക്കിലും സ്വർണം നേടിയപ്പോൾ വെള്ളൂർ സ്കൂളിലെ ശ്രീയ പെൺകുട്ടികളുടെ പെന്‍റാത് ലോണിൽ വെങ്കലം നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fast Academy Success: 22 Women Clear Forest Officer Exam in Kerala
Next Story