മെഡിക്കല്‍ പി.ജി പ്രവേശപരീക്ഷ:   ഡോ. കിരണ്‍ ജോര്‍ജ് കോശിക്ക് ഒന്നാംറാങ്ക്

23:08 PM
02/03/2016

തിരുവനന്തപുരം: 2016-17 വര്‍ഷത്തേക്ക് മെഡിക്കല്‍ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കുറവന്‍കോണം ടി.സി 4/25591/1ല്‍ ഡോ. കിരണ്‍ ജോര്‍ജ് കോശിക്കാണ് ഒന്നാം റാങ്ക്.  യോഗ്യത നേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്, സര്‍വിസ് വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താല്‍ക്കാലിക ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ലിസ്റ്റുകളും വിശദമായ വിജ്ഞാപനങ്ങളും പ്രവേശപരീക്ഷാകമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പരാതികള്‍ ഉണ്ടെങ്കില്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശപരീക്ഷാകമീഷണറുടെ ഓഫിസില്‍ സമര്‍പ്പിക്കണം. 
ഡോ. കിരണ്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് കോശിയുടെയും മേരി ഐപ്പിന്‍െറയും മകനാണ്. 

COMMENTS