Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightവ്യത്യസ്തനാമൊരു സപ്ലൈ...

വ്യത്യസ്തനാമൊരു സപ്ലൈ ഓഫിസർ: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഗുണനിലവാര പരിശോധന

text_fields
bookmark_border
വ്യത്യസ്തനാമൊരു സപ്ലൈ ഓഫിസർ: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഗുണനിലവാര പരിശോധന
cancel
camera_alt

കൊ​ന്ന​ക്കാ​ട് ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ത​യാ​റാ​ക്കി​യ

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി.​സി. സ​ജീ​വ​ൻ

നീ​ലേ​ശ്വ​രം: സാ​ധാ​ര​ണ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദം പ​രി​ശോ​ധ​ന പേ​രി​നു​മാ​ത്രം ന​ട​ത്തു​മ്പോ​ൾ ഇ​വി​ടെ വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി.​സി. സ​ജീ​വ​നാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ. ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​ക്കാ​ട് ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ സൗ​ക​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ൾ​ക്ക് ത​യാ​റാ​ക്കി​യ ചോ​റും ക​റി​യും ബെ​ഞ്ചി​ൽ ഇ​രു​ന്ന് ക​ഴി​ച്ചു​നോ​ക്കി​യാ​ണ് വ്യ​ത്യ​സ്ത രീ​തി​യി​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി സൂ​ക്ഷി​ക്കു​ന്ന സ്ഥ​ലം, പാ​ച​ക​പ്പു​ര എ​ന്നി​വ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കൊ​പ്പം പ​രി​ശോ​ധ​ന ന​ട​ത്തി. സി​വി​ൽ സ​പ്ലൈ​സ് സ്റ്റാ​ഫ് കെ. ​മ​നോ​ജ് കു​മാ​ർ, പ്ര​ധാ​ന​ാധ്യാ​പി​ക മേ​ഴ്സി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ എ​സ്. ശ​ര​ണ്യ, എ.​വി. വീ​ണ, ജി​വ​ന​ക്കാ​രി സ​ജി​ന വേ​ണു എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school lunchKasaragod Newssupply officerQuality controlKerala News
News Summary - A supply officer with a difference: Quality control of school lunches
Next Story