Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎൻ.ടി.പി.സിയിൽ...

എൻ.ടി.പി.സിയിൽ എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളാവാം ഒഴിവുകൾ 515

text_fields
bookmark_border
എൻ.ടി.പി.സിയിൽ എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളാവാം ഒഴിവുകൾ 515
cancel

കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​ടി.​പി.​സി) ലി​മി​റ്റ​ഡ് എ​ൻ​ജി​നീ​യ​റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഗേ​റ്റ്-2025 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ശ​മ്പ​ള​നി​ര​ക്ക് 40,000-1,40,000 രൂ​പ.

ഒ​ഴി​വു​ക​ൾ: 515 (ഇ​ല​ക്ട്രി​ക്ക​ൽ -165, മെ​ക്കാ​നി​ക്ക​ൽ -210, ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ -125, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി 15).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ്/​ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ൽ 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഫു​ൾ​ടൈം ബാ​ച്ചി​ലേ​ഴ്സ് (ബി.​ഇ/​ബി.​ടെ​ക്) ബി​രു​ദം. (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. എ.​എം.​ഐ.​ഇ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഗേ​റ്റ്-2025 അ​ഭി​മു​ഖീ​ക​രി​ച്ച​വ​രാ​ക​ണം. പ്രാ​യ​പ​രി​ധി 27. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://careers.ntpc.co.in, www.ntpc.co എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷാ ഫീ​സ് -500 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/ വി​മു​ക്ത ഭ​ട​ന്മാ​ർ വി​ഭാ​ഗ​ക്കാർ​ക്കും ഫീ​സി​ല്ല.

ഗേ​റ്റ്-2025 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ സ​ഹി​തം ഓ​ൺ​ലൈ​നി​ൽ ഫെ​ബ്രു​വ​രി 25 വരെ അ​പേ​ക്ഷി​ക്കാ​ം.

നി​യ​മ​നം: ഗേ​റ്റ്-2025 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ എ​ൻ​ജി​നീ​യ​റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​യി എ​ൻ.​ടി.​പി.​സി​യു​ടെ വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ൽ/​സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​യ​മി​ക്കും. ഒ​രു​വ​ർ​ഷ​​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ഇ-1 ​ഗ്രേ​ഡി​ൽ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി സ്ഥി​ര​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerEngineersCentral gov
News Summary - NTPC has 515 vacancies for Engineering Executive Trainees
Next Story