നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ അസിസ്റ്റന്‍റ് റിസര്‍ച്ച് ഓഫിസര്‍, ഫോട്ടോ അസിസ്റ്റന്‍റ്
text_fieldsഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ അസിസ്റ്റന്‍റ് റിസര്‍ച് ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഫോട്ടോ അസിസ്റ്റന്‍റ്, ജൂനിയര്‍ ടെക്നീഷ്യന്‍, സീനിയര്‍ ടെക്നീഷ്യന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. മേയ് മൂന്നിനകം അപേക്ഷിക്കണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങള്‍ ചുവടെ:
അസിസ്റ്റന്‍റ് റിസര്‍ച് ഓഫിസര്‍ -യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ സ്പെഷലൈസേഷനോടെ ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ബിരുദം. മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം: 35 വയസ്സ്.
സെക്യൂരിറ്റി ഓഫിസര്‍ -യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. വിമുക്ത ഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ്.
ഫോട്ടോ അസിസ്റ്റന്‍റ് -യോഗ്യത: 10ാം ക്ളാസ് അല്ളെങ്കില്‍ തത്തുല്യം. മൈക്രോഫിലിമിങ്/ഫോട്ടോഗ്രഫിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്.
ജൂനിയര്‍ ടെക്നീഷ്യന്‍ -യോഗ്യത: ഡിപ്ളോമ ഇന്‍ റേഡിയോ/ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്. ആംപ്ളിഫയര്‍, ടേപ് റെക്കോഡര്‍ പോലുള്ള ഓഡിയോ ഉപകരണങ്ങള്‍ സര്‍വിസ് ചെയ്യുന്നതില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്.
സീനിയര്‍ ടെക്നീഷ്യന്‍- യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. ഡിപ്ളോമ ഇന്‍ റേഡിയോ എന്‍ജിനീയറിങ് അല്ളെങ്കില്‍ തത്തുല്യം. പ്രായം: 28 വയസ്സ്. വിജ്ഞാപനത്തിന്‍െറ പൂര്‍ണരൂപം ഏപ്രില്‍ നാല്-പത്ത് ലക്കം എംപ്ളോയ്മെന്‍റ് ന്യൂസില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.