Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഐ.ഡി.ബി.ഐ ബാങ്കിൽ 1100...

ഐ.ഡി.ബി.ഐ ബാങ്കിൽ 1100 ജൂനിയർ അസി. മാനേജർ ഒഴിവ്

text_fields
bookmark_border
ഐ.ഡി.ബി.ഐ ബാങ്കിൽ 1100 ജൂനിയർ അസി. മാനേജർ ഒഴിവ്
cancel

ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് മേഖലാടിസ്ഥാനത്തിൽ 1100 ജൂനിയർ അസി. മാനേജർമാരെ നിയമിക്കുന്നു. ബാങ്കിന്റെ കൊച്ചി മേഖലയിൽ 55 ഒഴിവുകളുണ്ട്. (ജനറൽ 23, എസ്.സി 7, എസ്.ടി 6, ഒ.ബി.സി 14, ഇ.ഡബ്ല്യു.എസ് 5) ഭിന്നശേഷിക്കാർക്ക് രണ്ടു ഒഴിവുകളിൽ നിയമനം ലഭിക്കും.

മറ്റു മേഖലകളിലെ ഒഴിവുകൾ- ചെന്നൈ- 70, ബംഗളൂരു- 75, ഹൈദരാബാദ് 65, അഹ്മദാബാദ് 70, ഭോപാൽ 55, ഭുവനേശ്വർ 50, ചണ്ഡിഗഢ് 70, ഡൽഹി 130, ഗുവാഹതി 35, കൊൽക്കത്ത 60, ലഖ്നോ 85, മുംബൈ 130, നാഗ്പുർ 50, പട്ന 45, പുണെ 55. അതത് മേഖലാ/സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഒരാൾക്ക് ഒരു മേഖലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in/currentopeningsൽ ലഭ്യമാണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബിരുദം. പ്രായപരിധി 1.3.2026ൽ 20-25 വയസ്സ്. 2001 മാർച്ച് രണ്ടിനു മുമ്പോ 2006 മാർച്ച് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.കമ്പ്യൂട്ടർ/ഐ.ടി പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.

അപേക്ഷാ ഫീസ് 1050 രൂപ. പട്ടികജാതി/വർഗ ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 മതി. മാർച്ച് 19 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർക്ക് 6.14 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. മൂന്നു വർഷത്തെ സേവനം പൂർത്തിയാവുമ്പോൾ ഗ്രേഡ് എ ഓഫിസറായി പ്രൊമോഷൻ ലഭിക്കും.

സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരത്തിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

അസി. മാനേജർ: 200 ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്ക്- ഗ്രേഡ്- എ അസിസ്റ്റന്റ് മാനേജർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 48,480-85920 രൂപ. ബിരുദമാണ് യോഗ്യത. ഷെഡ്യൂൾഡ് സ്വകാര്യ/പൊതുമേഖല/സഹകരണ ബാങ്കിൽനിന്ന് ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 1.3.2026ൽ 21-30. സി.എം.എ/സി.എഫ്.എ/സി.എ മുതലായ പ്രഫഷനൽ യോഗ്യത അഭിലഷണീയം. അപേക്ഷാ ഫീസ് 1050 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ. വിശദ വിവരങ്ങൾ www.idibi.bank.inൽ ലഭിക്കും. ഓൺലൈനിൽ മാർച്ച് 19 വരെ അപേക്ഷിക്കാം.സെലക്ഷനായുള്ള ഓൺലൈൻ ടെസ്റ്റ് ഏപ്രിൽ 12ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsIDBI BankCAREERNEWS
News Summary - 1100 Junior Asst. Manager in IDBI Bank
Next Story