ജാവദേക്കർ വന്ന് കണ്ടത് ചർച്ചയാക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ വന്ന് കണ്ടത് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മകന്‍റെ ഫ്ളാറ്റിലേക്ക് വന്ന് എന്നെ കണ്ടതാണ്. ഞാൻ അങ്ങോട്ട് പോയതല്ല. ഇത് വഴി പോയപ്പോൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാൻ കയറിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോൾ അത്തരം കാര്യം ചർച്ച ചെയ്യാൻ താൽപര്യല്ലെന്ന് മറുപടി നൽകി. ഇതോടെ പോവുകയും ചെയ്തെന്ന് ജയരാജൻ പറഞ്ഞു.
ബി.ജെ.പി- കോൺഗ്രസ് ബന്ധത്തിന്‍റെ ഭാഗമാണ് ഇപ്പോഴുയർന്ന ആരോപണമെന്ന് ജയരാജൻ പറഞ്ഞു. കെ. സുധാകരനും ശോഭാ സുരേന്ദ്രനും മൂന്ന് നാല് മാധ്യമപ്രവർത്തകരും ചേർന്ന് തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം മറുപടി പറയാൻ സമയമില്ലാത്തത് നോക്കി അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തുകയാണ്. കെ. സുധാകരന്‍റെ ബി.ജെ.പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനായി ആസൂത്രിതമായി നടന്ന ഗൂഢാലോചനയാണിത്. ശോഭാസുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. മകൻ ഒരു രാഷ്‌ട്രീയത്തിലുമില്ല. കെ. സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
