22ാം വയസ്സിൽ സുക്കർ ബർഗിന്‍റെ റെക്കോഡ് മറികടന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജരായ ശതകോടീശ്വരൻമാർ
text_fieldsഅമേരിക്കയിൽ മൂന്ന് ഇന്ത്യൻ വംശജരായ യുവാക്കൾ കോളജ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്കിറങ്ങി ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിച്ചു. അത് വെറും 22ാമത്തെ വയസിൽ. 23ാമത്തെ വയസിൽ ശതകോടീശ്വരനായ മാർക് സുക്കർബർഗിന്‍റെ റെക്കോഡാണ് ഇവർ ഭേദിച്ചിരിക്കുന്നത്.
എ.ഐ മോഡലുകൾക്ക് പരിശീലനം നൽകുന്ന സ്റ്റാർട്ട് അപ്പ് മെർക്കറിന്‍റെ സ്ഥാപകരായ ബ്രെന്‍റൻ ഫുഡി, ആദർശ് ഹയർമാത്, സുര്യ മിഥ എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. അടുത്തിടെ 3000 കോടിക്കടുത്ത് ഫണ്ടിങ് ലഭിച്ച സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊത്തം മൂല്യം 88,779 കോടി ആണ്.
മെർക്കർ ചെയ്യുന്നത്
എ,ഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് സിലിക്കൺ വാലിക്ക് സഹായം നൽകുന്ന യു.എസിൽ ആരംഭിച്ച സ്റ്റാർട്ട് അപ്പാണ് മെർക്കർ. കമ്പനികൾക്ക് റെസ്യൂമേ പരിശോധിക്കുന്നതിനും ജോലിക്കനുസൃതമായി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് നൽകുന്നതിനും എ.ഐ സേവനം നൽകുന്ന സ്റ്റാർട്ട് അപ്പായാണ് തുടക്കം. സോഫ്റ്റ് വെയർ എൻജിനീയർമാർ, മാത്തമറ്റീഷ്യൻമാർ എന്നിവരെയാണ് ഇവർ ഇത്തരത്തിൽ റിക്രൂട്ട് ചെയ്ത് നൽകിയത്.
പിന്നീട് കൂടുതൽ കമ്പനികൾ അവരുടെ ചാറ്റ് ബോട്ടുകളെ പരിശീലിപ്പിക്കാൻ മെർക്കറിനെ സമീപിച്ചതോടെ കമ്പനിയുടെ വളർച്ച ആരംഭിച്ചു. കമ്പനി തങ്ങളുടെ നെറ്റ് വർക്ക് ഡോക്ടർമാരിലേക്കും ബാങ്കർമാരിലേക്കും, ജേണലിസ്റ്റുകളിലേക്കും വ്യാപിപ്പിച്ചു. കമ്പനിയുടെ പ്രവർത്തന തന്ത്രങ്ങളിലെ മാറ്റത്തിനു ശേഷം മെർക്കർ മെയിൽ ഊബറിന്‍റെ മുൻ ചീഫ് പ്രൊഡക്ട് ഓഫീസർ സന്ദീപ് ജെയിനിനെ ആദ്യത്തെ പ്രസിഡന്‍റായി നിയമിച്ചു.
മെർക്കറിന്‍റെ സിഇഒ ബ്രെന്‍റൻ ഫുഡിയും ചീഫ് ടെക്നോളജി ഓഫീസറായ ആദർശ് ഹയർമാതും ബോർഡ് ചെയർമാനായ സൂര്യ മിഥയും ഹൈസ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. സോഫ്റ്റ് വെയർ എൻജിനീയറിങ് വിദ്യാർഥികളായിരുന്ന ഇവർ 2023ലാണ് പഠനം ഉപേക്ഷിച്ച് സ്റ്റാർട്ട് അപ്പ് തുടങ്ങിയത്. 2025ലെ 30 വയസിൽ താഴെയുള്ള കോടീശ്വരൻനമാരുടെ ഫോബ്സ് പട്ടികയിൽ ഇവർ ഇടം പിടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

