Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cryptocurrency
cancel
Homechevron_rightBusinesschevron_rightക്രിപ്​റ്റോ കറൻസി;...

ക്രിപ്​റ്റോ കറൻസി; അറിയാം നേട്ടങ്ങളും കോട്ടങ്ങളും

text_fields
bookmark_border

ന്യൂഡൽഹി: തുടക്കത്തിൽ ക്രിപ്​റ്റോ കറൻസി എന്നുകേൾക്കു​േമ്പാൾ മുഖം ചുളുക്കിയിരുന്നവരാണ്​ എല്ലാവരും. എന്നാൽ, കേന്ദ്രസർക്കാർ ഉൾപ്പെടെ ക്രിപ​​്​റ്റോ കറൻസികളോട്​ 'നോ' പറയാത്ത സാഹചര്യം ഉടലെടുത്തതോടെ ഇൗ ഡിജിറ്റൽ കറൻസിക്ക്​ പിന്നാലെയാണ്​ നിരവധിപേർ.

രാജ്യത്ത്​ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ റിസർവ്​ ബാങ്കും തയാറെടുത്തു കഴിഞ്ഞു. സെൻട്രൽ ബാങ്ക്​ ഡിജിറ്റൽ കറൻസി എന്നറിയപ്പെടുന്ന ഇവ അടുത്തവർഷത്തോടെ റിസർവ്​ ബാങ്ക്​ അവതരിപ്പിക്കുമെന്നാണ്​ വിവരം. എന്നാൽ, ബിറ്റ്​കോയിൻ പോലെയല്ല, മറ്റൊരു ഫോർമാറ്റിലായിരിക്കും സി.ബി.ഡി.സി പുറത്തിറക്കുകയെന്നും റിസർവ്​ ബാങ്ക്​ വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിനുമുമ്പുതന്നെ ബിറ്റ്​കോയിൻ ഉൾപ്പെടെയുള്ള ക്രിപ്​റ്റോ കറൻസികൾ രംഗം കീഴടക്കി തുടങ്ങിയെന്ന്​ പറയാം.

പ്രാരംഭ ഘട്ടം മുതൽ ഇന്ത്യയിൽ ക്രിപ്​റ്റോ കറൻസികൾ ഇന്ത്യയിൽ സ്​ഥാനം പിടിച്ചെങ്കിലും 2018ലെ റിസർവ്​ ബാങ്കിന്‍റെ നിലപാട്​ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുകയായിരുന്നു. ബാങ്കുകളെ ക്രിപ്​റ്റോ കറൻസി ഇടപാടുകളിൽനിന്ന്​ വിലക്കുന്നതായിരുന്നു അത്​. എന്നാൽ 2020ൽ സുപ്രീംകോടതി ഇടപെട്ട്​ വിലക്ക്​ നീക്കം ചെയ്യുകയും ചെയ്​തു.

എന്താണ്​ ക്രിപ്​റ്റോ കറൻസി​?

ഡിജിറ്റൽ അല്ലെങ്കിൽ വിർച്വൽ പണമാണ്​ ക്രിപ്​റ്റോ കറൻസി. ക്രിപ്​റ്റോ എന്നാൽ ഡാറ്റാ എൻക്രിപ്​ഷൻ എന്നാണ്​ അർഥം. ക്രിപ്​റ്റോ, കറൻസി എന്നീ വാക്കുകളിൽനിന്ന്​ പിന്നീട്​ ക്രിപ്​റ്റോ കറൻസി എന്ന പദം രൂപപ്പെട്ടു. ഇലക്​ട്രോണിക്​ രൂപത്തിലുള്ള ഇവ 2008ൽ ശതോഷി നാ​േ​ക്കാമോ​ട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയോ സംഘമോ ആണ്​​ ആദ്യമായി അവതരിപ്പിച്ചത്​. ഭൗതിക രൂപമില്ലാത്ത ഇവ ലോകത്ത്​ എവിടെനിന്നും എവിടേക്ക്​ വേണമെങ്കിലും എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും കൈമാറ്റം ചെയ്യാം എന്നതാണ്​ പ്രത്യേകത. ക്രിപ്​റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച്​ ഡേറ്റ മൈനിങ്ങിലൂടെയാണ്​ ഇവ നിലവിൽവന്നത്​.

ബിറ്റ്​​േകായിൻ

ആദ്യമായി രൂപംകൊണ്ട ക്രിപ്​റ്റോ കറൻസിയാണ്​ ബിറ്റ്​കോയിൻ. 2009ലാണ്​ ഇവ അവതരിപ്പിച്ചത്​. ലോഹ നിർമിതമായ നാണയമോ കടലാസ്​ നോ​ട്ടോ അല്ല ബിറ്റ്​കോയിൻ. 2013 മുതലാണ്​ ബിറ്റ്​കോയിന്​ കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങിയത്​. മൂല്യം ഒരുഘട്ടത്തിൽ 1000 ഡോളറിൽ ഏറെ ഉയർന്നത്​ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി.

നിക്ഷേപമാർഗമെന്നത്​ പ്രചാരം വർധിപ്പിച്ചു

വികേന്ദ്രീകൃത സംവിധാനം അടിസ്​ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്​ ഈ ഡിജിറ്റൽ കറൻസികൾ. ആർക്കും സ്വന്തമായി ഈ കറൻസികളുടെ കുത്തക അവകാശം സ്വന്തമാക്കാൻ സാധിക്കില്ല. കൂടുതൽ കറൻസികൾ അച്ചടിച്ചിറക്കി കേന്ദ്ര ബാങ്കുകൾക്ക്​ സാധാരണ കറൻസികളുടെ മൂല്യം കുറക്കാനാകും. എന്നാൽ, ക്രിപ്​റ്റോ കറൻസികളുടെ എണ്ണം കൂടാത്തതിനാൽ മൂല്യം ഇടിയുമെന്ന ആശങ്ക വേണ്ടെന്ന്​ വിദഗ്​ധർ പറയുന്നു.

എളുപ്പം എവിടേക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നതാണ്​ മറ്റൊരു പ്രത്യേകത. സൗജന്യവും അജ്ഞാതവുമായ ഇടപാടുകൾ സെക്കൻഡുകൾക്കുള്ളിൽ നടത്താം. കൂടാതെ അന്തർദേശീയ ഇടപാടുകൾക്കും പരിമിതിയില്ല.

നിക്ഷേപമാർഗമാ​െണന്നതാണ്​ ക്രിപ്​റ്റോ കറൻസികൾക്ക്​ പ്ര​ചാരമേറാനുള്ള പ്രധാന കാരണം. സാധാരണ കറൻസികളുടെ മൂല്യം ഇടിയുമോ എന്ന ഭീഷണി ക്രിപ്​റ്റോ കറൻസികൾക്കില്ല. ഉദാഹരണത്തിന്​ ബിറ്റ്​കോയിന്​ തുടക്കത്തിലുണ്ടായിരുന്ന വില അല്ല ഇപ്പോൾ. പൈസയിൽനിന്ന്​ 49ലക്ഷത്തിനടുത്ത്​ മൂല്യമുള്ള കറൻസിയായി മാറി ബിറ്റ്​കോയിൻ.

ഇന്ത്യയിൽ ക്രിപ്​റ്റോ കറൻസിയുടെ ഉപയോഗത്തിന്​ ആക്കം കൂട്ടിയ സംഭവമായിരുന്നു 2016ലെ നോട്ട്​ നിരോധനം. ഇതോ​െട ഡിജിറ്റൽ ഇടപാടുകൾക്ക്​ രാജ്യത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ചില രാജ്യങ്ങളിൽ കറൻസികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ലോകമെമ്പാടും ക്രിപ്​റ്റോ കറൻസി വ്യാപിക്കാൻ ഇടയായി. കൂടാതെ വൻകിട നിക്ഷേപ സ്​ഥാപനങ്ങൾ ക്രിപ്​റ്റോ കറൻസിയെ അമിതമായി ഉപയോഗിക്കാൻ തുടങ്ങിയതും ലോകമെമ്പാടും ഡിജിറ്റൽ കറൻസികൾക്ക്​ സ്വീകാര്യത ലഭിക്കാൻ ഇടയാക്കി.

ചെറിയ നിക്ഷേപങ്ങൾക്ക്​ പോലും വൻ വരുമാനം തിരികെ നൽകുന്നുവെന്നതും ക്രിപ്​റ്റോ കറൻസിയുടെ പ്രത്യേകതയാണ്​.

എങ്കിലും ശ്രദ്ധവേണം

വൻ വരുമാനം നേടിത്തരുന്നതിനൊപ്പം വൻ നഷ്​ടത്തിനും ​​ക്രിപ്​റ്റോ കറൻസി നിക്ഷേപം ഇടയാക്കിയേക്കാം. ചെറിയ ചില അശ്രദ്ധപോലും ഭീമൻ നഷ്​ടമാകും സമ്മാനിക്കുക. ക്രിപ്​റ്റോ കറൻസി വിലയിലെ അമിത വ്യതിയാനമാണ്​ നഷ്​ടമുണ്ടാക്കാൻ കാരണമാകുക.

മറ്റു നിക്ഷേപങ്ങളിൽനിന്ന്​ വരുമാനം നേടിവരുന്നവർ ക്രിപ്​​േറ്റാ കറൻസികളെ അംഗീകരിക്കാൻ ഇനിയും തയാറായിട്ടില്ല. യുവജനങ്ങളാണ്​ കൂടുതലായും ഡിജിറ്റൽ ഇടപാടുകളിൽ ​ശ്രദ്ധകേന്ദ്രീകരിക്കുന്നത്​.

ഓൺലൈൻ തട്ടിപ്പുകൾ സൃഷ്​ടിക്കുന്ന ആശങ്കയും ക്രിപ്​റ്റോ കറൻസികൾക്ക്​ വെല്ലുവിളി ഉയർത്തിയേക്കാം.

വിപണിയിലെ ചില ചാഞ്ചാട്ടങ്ങൾ അപ്രതീക്ഷിത നഷ്​ടത്തിലേക്കായിരിക്കും നിക്ഷേപകരെ എത്തിക്കുക.

ഇന്‍റർനെറ്റ്​ പോലെ അനിയന്ത്രിതമാണ്​ ക്രിപ്​റ്റോ കറൻസികളും. ഇന്ത്യൻ രൂപക്ക്​ റിസർവ്​ ബാങ്കിനെ പോലെ നിയന്ത്രണ സംവിധാനങ്ങൾ ക്രിപ്​റ്റോ കറൻസികൾക്ക്​ ഇല്ലാത്തതും നി​േക്ഷപകരെ പിന്നോട്ട്​ വലിക്കുന്നു.

വളരെ ശക്തമായ പാസ്​വേഡ്​ ഉപയോഗിച്ച്​ വാലറ്റുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ പണം നഷ്​ടമായേക്കാമെന്ന ആശങ്കയും നിക്ഷേപകർ പങ്കുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoincryptocurrency
News Summary - what is cryptocurrency
Next Story