എഫ്.ബി.ഒ ബിസിനസ് കോൺക്ലവ് ശ്രദ്ധേയമായി
text_fieldsകൊച്ചി: ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ(എഫ്.ബി.ഒ) 'ബിസിനസ് കോൺക്ലവ് 2023' സംഘടിപ്പിച്ചു. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന കോൺക്ലേവ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം. ചെയ്തു. വ്യവസായലോകത്തിന്റെ വേദനയും വേവലാതികളും എണ്ണി പറഞ്ഞ മന്ത്രി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംഗമത്തിൽ ഉറപ്പ് നൽകി.
കേരളത്തിലെ മുഴുവൻ വ്യവസായ സംഘടനകളുടെ സംഗമ വേദിയായി ബിസിനസ് കോൺക്ലവിൽ എഫ്.ബി.ഒ സംസ്ഥാന പ്രസിഡന്റ് ഭട്ടാഭിരാമൻ അധ്യക്ഷനായി. ബിസിനസ് കോച്ച് മധു ഭാസ്കർ അഭിമുഖ സംഭാഷണം നടത്തി.
വി.കെ.സി റസാക്ക്സ ഫ്രഷ് ടു ഹോം മാത്യൂ, ഒക്സിജൻ ഷിജോപോൾ, മഹേഷ് പട്ടാമ്പി, രാമൻ കല്യാൺ തുടങ്ങിയവർ വ്യവസായികളുമായി മുഖാമുഖം നടത്തി. എഫ്.ബി.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അനസ് മനാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ജോഹർ ടാംടോൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

