‘വിവാദ് സേ വിശ്വാസ്’: വിദേശത്തെ ആദായനികുതി തർക്കവും തീർക്കാം
text_fieldsന്യൂഡൽഹി: ആദായനികുതിയുമായി ബന്ധപ്പെട്ട് വിദേശത്ത് തീർപ്പാകാ തെ കിടക്കുന്ന കേസുകൾ പരിഹരിക്കാൻ ‘വിവാദ് സേ വിശ്വാസ്’ പദ്ധതിയിൽ അ വസരം. മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇക്കാര്യം ആദായനികുതി വകു പ്പ് പൊതുജനശ്രദ്ധയിൽ എത്തിക്കുന്നത്. ആദായനികുതി തർക്കം പരിഹരിക്കാൻ സുവർണാവസരം എന്നാണ് പരസ്യത്തിലെ അവകാശവാദം.
സർക്കാറിെൻറയും നികുതിദായകരുടെയും സമയവും ഊർജവും വിഭവവും ലാഭിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടിയാണ് വിവാദ് സേ വിശ്വാസ് പദ്ധതിക്ക് തുടക്കമിട്ടത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരി 31 വരെ വകുപ്പിെൻറ അപ്പീൽ കമീഷണറോ കോടതികളോ തീർപ്പുകൽപിക്കാത്ത അപ്പീലുകളാണ് പരിഗണിക്കുക. തീരുമാനമാകാതെ കിടക്കുന്ന അപ്പീലുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.