Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightയു.എ.ഇയില്‍ വാറ്റ്‌:...

യു.എ.ഇയില്‍ വാറ്റ്‌: സംശയങ്ങൾ തീര്‍ക്കാം

text_fields
bookmark_border
യു.എ.ഇയില്‍ വാറ്റ്‌: സംശയങ്ങൾ തീര്‍ക്കാം
cancel

?.  യു.എ.ഇയിൽ വാറ്റ്​ നടപ്പിലാക്കിയാൽ സ്വർണ വിലയിൽ വല്ല മാറ്റവും വരുമോ?
ഇവിടുന്ന്​ വാങ്ങുന്നതിൽ നമുക്ക്​ ലാഭം ഉണ്ടാകുമോ?

●ജ്വല്ലറി ഉൽപ്പന്നങ്ങൾ വാറ്റി​​െൻറ പരിധിയിൽ വരുന്നു​ണ്ടെന്നാണറിയുന്നത്​.  സ്വർണ നാണയങ്ങൾക്കും സ്വർണക്കട്ടികൾക്കും വാറ്റ്​ എങ്ങിനെയാണ്​ ബാധകമാവുക എന്ന്​ അന്തിമ വാറ്റ്​ നിയമം വന്നുകഴിഞ്ഞാൻ മാത്രമേ വ്യക്തമാവുകയുള്ളൂ.

?. ഇവിടുന്ന്​ വാറ്റ്​ കൊടുത്തു വാങ്ങുന്ന സാധനം നാട്ടിൽ വിമാനത്താവളത്തിൽ നികുതി കൊടുക്കേണ്ടതുണ്ടോ?
●നാട്ടിലേക്ക്​ കൊണ്ടുപോകുന്ന സാധനങ്ങൾക്ക്​ കസ്​റ്റംസ്​ ഡ്യൂട്ടിയാണ്​ ബാധകമാകുന്നത്​. ഇന്ത്യയിലെ കസ്​റ്റംസ്​ നിയമ പ്രകാരം രാജ്യത്തേക്ക്​ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾക്ക്​ കസ്​റ്റംസ്​ നിയമ പ്രകാരം ഡ്യൂട്ടി ഇൗടാക്കുന്നതാണ്​. 

​​?. വാറ്റ്​ ബാധകമായ 3,75,000 ദിർഹത്തിൽ കൂടുതൽ വിറ്റുവരവ്​ കണക്കാക്കുന്നത്​ മാസത്തിലോ വർഷത്തിലോ? 
●ഒരു വർഷം 3,75,000ൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റി​​െൻറ പരിധിയിൽ വരുന്നതാണ്​. വാറ്റ്​ രജിസ്​ട്രേഷൻ നിർബന്ധവുമാണ്​. 

​?. ഇപ്പോൾ വാറ്റ്​ നടപ്പിൽ വരുത്താൻ ​േപാകുന്ന വിലയിൽ ബിസിനസ്​ നടത്തികൊണ്ടിരിക്കു​േമ്പാൾ പിന്നീട്​ വിലയിൽ മാറ്റം വരുത്തിയാൽ എന്താണ്​ സംഭവിക്കുക?
●വാറ്റ്​ ഇൗടാക്കുന്നത്​ വിൽപന തുകയുടെ മുകളിലാണ്​. വിലയിൽ മാറ്റം വരുത്തു​േമ്പാൾ വാറ്റ്​ ഇൗടാക്കേണ്ടത്​ വിൽപന തുകയുടെ മുകളിലാണ്​.

?. നിർമാണ കമ്പനിയിൽ വാറ്റ്​ എങ്ങിനെയാണ്​ ബാധകമാകുന്നത്​?
●കൺസ്​ട്രക്​ഷൻ കമ്പനികൾക്കും വാറ്റ്​ ബാധകമാണ്​. നിശ്ചിത വരുമാനത്തിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങൾക്കും വാറ്റ്​ ബാധകമാണ്​. താമസ കെട്ടിടങ്ങളെ വാറ്റി​​െൻറ പരിധിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. 

?. ​ആ​േരാഗ്യമേഖല വാറ്റി​​െൻറ പരിധിയിൽ വരു​മോ? മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കു​മതിചെയ്​ത്​ പ്രാദേശിക വിപണിയിൽ വിൽപന നടത്തുന്ന സ്​ഥാപനത്തെ വാറ്റ്​ എങ്ങിനെയാണ്​ വാറ്റ്​ ബാധിക്കുക?
●ആരോഗ്യ  മേഖല വാറ്റി​​െൻറ പരിധിയിൽ വരുന്നുണ്ടെങ്കിലും പൂജ്യം ശതമാനം നികുതിയാണ്​ നിലവിൽ വരാൻ പോകുന്നത്​. എങ്കിലും പുറത്ത്​ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്​ കസ്​റ്റംസ്​ ഡ്യൂട്ടി അടക്കേണ്ടി വരും. ഇത്​ കസ്​റ്റംസ്​ നിയമത്തി​​െൻറ പരിധിയിൽ വരുന്ന കാര്യമാണ്​. 

?. ചരക്കുകൾ ഇറക്കുമതി ചെയ്യു​േമ്പാൾ കസ്​റ്റംസ്​ ഡ്യൂട്ടിയും യു.എ.ഇയിൽ വിൽപന നടത്തു​േമ്പാൾ വാറ്റും അല്ലാത്ത മറ്റേതെങ്കിലും ഡ്യൂട്ടി അടക്കേണ്ടതുണ്ടോ. വാറ്റ്​ ഉപഭോക്​താക്കളുടെ പക്കൽനിന്ന്​ വാങ്ങി സർക്കാരിന്​ കൊടുക്കുകയല്ലേ ചെയ്യേണ്ടത്​.
●യു.എ.ഇ സർക്കാർ അടുത്തിടെ എക്​സൈസ്​ നിയമം നടപ്പിൽ വരുത്തിയിട്ടുണ്ട്​. സിഗരറ്റ്​ ഉൽപ്പന്നങ്ങൾക്കും ഉൗർജ പാനീയങ്ങൾക്കും എക്​സൈസ്​ ഡ്യുട്ടി ഏർപ്പെടുത്തിയിട്ടുണ്ട്​. ഇത്​ ഇറക്കുമതി നികുതിക്കും വാറ്റിനും പുറമെ വരുന്ന അധിക നികുതിയാണ്​.

?. ഫ്രീ സോണിൽ രജിസ്​റ്റർ ചെയ്​ത്​ ഫ്രീ സോണിൽ തന്നെ ഇടപാടുകൾ ചെയ്യുന്ന സ്​ഥാപനങ്ങൾക്ക്​ വാറ്റ്​ ബാധകമാണോ.
●എല്ലാതരം ഫ്രീ സോൺ കമ്പനികളെയും വാറ്റി​​െൻറ പരിധിയിൽ കൊണ്ടുവരാനുള്ള സാധ്യതകൾ കൂടുതലാണ്​. എങ്കിലും ഇത്തരം കാര്യങ്ങളിൽ വ്യക്​തത വരണമെങ്കിൽ ഗവൺമ​െൻറ്​ വാറ്റ്​ നിയമം പ്രസിദ്ധപ്പെടുത്തണം.  ഇൗ മാസം തന്നെ വാറ്റ്​ നിയമം പ്രസിദ്ധപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

?. അഞ്ചു ശതമാനം നികുതി കയറ്റുമതിയിൽ ബാധകമാണോ? യു.എ.ഇ മാർക്കറ്റിൽ നിന്ന്​ വാങ്ങിയ ഉൽപ്പന്നങ്ങൾക്ക്​ വാറ്റ്​ നിലവിൽ വന്നാൽ എങ്ങിനെയാണ്​ ഉപഭോക്​താക്കളുടെ പക്കൽ നിന്ന്​ നികുതി ഇൗടാക്കേണ്ടത്​? സെക്കൻറ്​ ഹാൻറ്​ വസ്​ത​ുക്കൾക്ക്​ എങ്ങിനെയാണ്​  വാറ്റ്​ കണക്കാക്കുക? 

●കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്​ വാറ്റ്​ അടക്കേണ്ടതില്ല. എങ്കിലും കയറ്റുമതി ഡ്യൂട്ടി ബാധകമാകുന്നതാണ്​. 
വാറ്റ്​ നിലവിൽ വരുന്നതോടെ കൂടെ എല്ലാവിധ ഉൽപ്പന്നങ്ങൾക്കും അതി​​െൻറ വിൽപന തുകയുടെ മുകളിൽ വാറ്റ്​ ചുമത്തുകയും അത്​ ഉപഭോക്​തക്കളിൽനിന്ന്​ ഇൗടാക്കി അത്​ സർക്കാരിൽ നിശ്ചിത സമയത്തിനുള്ളിൽ അടക്കുകയും വേണം​. ഇത്​ സെക്കൻറ്​ ഹാൻറ്​ ഉൽപ്പന്നങ്ങൾക്കും ബാധകമാണ്​. 

?. നഷ്​ടത്തിലാണ്​ സാധനങ്ങൾ  വിൽക്കുന്നതെങ്കിൽ എങ്ങിനെയാണ്​ വാറ്റ്​ കണക്കാക്കുക?
 ●ന​ഷ്​​ട​ത്തി​ൽ വി​ൽ​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ഥ​വാ ഡി​സ്​​കൗ​ണ്ട്​ സെ​യി​ൽ ആ​ണെ​ങ്കി​ൽ ഉ​ൽ​പ്പ​ന്ന​ത്തി​െ​ൻ​റ യാ​ഥാ​ർ​ഥ വി​ല​ക്ക്​  നി​കു​തി ഇൗ​ടാ​ക്കാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news
Next Story