അഞ്ചുലക്ഷത്തിൽ കൂടിയാൽ രണ്ടര ലക്ഷം മുതൽ നികുതി
text_fieldsന്യൂഡൽഹി: ആദായ നികുതി പരിധി ഉയർത്തി കേന്ദ്ര സർക്കാർ കാണിക്കുന്നത് ഗിമ്മിക്ക്. അഞ്ചു ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനക്കാരെ ആദായനികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായാണ് ബജറ്റിൽ പ്രഖ്യാപനമെങ്കിലും അഞ്ചു ലക്ഷത്തിൽ 100 രൂപ കൂടുതൽ വരുമാനമുണ്ടെങ്കിൽ രണ്ടര ലക്ഷം രൂപ മുതലുള്ള നികുതി നൽകാൻ ബാധ്യസ്ഥനാവും.
ആദായ നികുതി വകുപ്പിലെ ‘87 എ’ അനുസരിച്ചുള്ള ടാക്സ് റിബേറ്റ് 2500 രൂപയിൽനിന്ന് 12,500 രൂപയായി ഉയർത്തിയതോടെയാണിത്. ഇത് അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് മാത്രമാണ് ബാധകമാവുക.
അതിനുമുകളിൽ വരുമാനമുള്ളവർ രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനവും അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.
