Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightജി.എസ്​.ടി വരുമാനത്തിൽ...

ജി.എസ്​.ടി വരുമാനത്തിൽ വൻ ഇടിവ്​; 87 ശതമാനം കുറഞ്ഞു

text_fields
bookmark_border
ജി.എസ്​.ടി വരുമാനത്തിൽ വൻ ഇടിവ്​; 87 ശതമാനം കുറഞ്ഞു
cancel

ന്യൂഡൽഹി: ഏപ്രിലിലെ ചരക്കുസേവന നികുതി വരുമാനത്തിൽ 87 ശതമാനം കുറവ്​. 5,934 കോടിയാണ്​ കേന്ദ്രത്തിന്​ ഏപ്രിലിലെ  ജി.എസ്​.ടി വരുമാനം​.  കഴിഞ്ഞ ഏപ്രിലിൽ ഇത്​ 46,848 കോടിയായിരുന്നു.  

ലോക്​ഡൗണിനെ തുടർന്ന്​ രാജ്യം സ്​തംഭിച്ചതാണ്​​ വരുമാനത്തിൽ പ്രതിഫലിച്ചത്​. ഇതോടെ സംസ്​ഥാനങ്ങൾക്ക്​ ലഭിക്കേണ്ട ജി.എസ്​.ടി വിഹിതം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്​. കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ മാർച്ച്​ 24 നാണ്​ രാജ്യമെമ്പാടും ലോക്​ഡൗൺ പ്രഖ്യാപിച്ചത്​.​ 

പ്രത്യക്ഷ, പരോക്ഷ നികുതികളിൽ സർക്കാറിന്​ ലഭിച്ച ഏപ്രിലിലെ വരുമാനം 67,557 കോടിയാണ്​.  മുൻവർഷം 1.21 ലക്ഷം കോടിയായിരുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ചിലും ജി.എസ്​.ടി വരുമാനം ഇടിഞ്ഞിരുന്നു. മാർച്ചിൽ ലഭിച്ചത്​ 97,597 കോടിയായിരുന്നു. 2019 മാർച്ചിനെ അപേക്ഷിച്ച്​ എട്ടു ശതമാനം കുറവ്​.

അതേസമയം ലോക്​ഡൗണിനെ തുടർന്ന്​ അഞ്ചുകോടിയിൽ താഴെ വാർഷിക വരുമാനമുള്ള ജി.എസ്​.ടി നികുതി ദായകർക്ക്​ നികുതി അടക്കാനുള്ള സമയപരിധി നീട്ടിയതിനാൽ തുക മുഴുവനായും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. 

ലോക്​ഡൗണി​െന തുടർന്ന്​  രാജ്യം സ്​ഭംഭിച്ചത്​ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​.  മേയ്​ മാസത്തെ ജി.എസ്​.ടി വരുമാനത്തിൽ ഇനിയും കുറവുണ്ടാകുമെന്നാണ്​ വിലയിരുത്തൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgstmalayalam newsAprillockdownCentral GST
News Summary - Lockdown Central GST Collection Fell by 87 Percent in April -Business news
Next Story