Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായ നികുതി പോർട്ടലിലെ...

ആദായ നികുതി പോർട്ടലിലെ പ്രശ്​നങ്ങൾ പരിഹരിച്ചെന്ന്​ ഇൻഫോസിസ്​

text_fields
bookmark_border
ആദായ നികുതി പോർട്ടലിലെ പ്രശ്​നങ്ങൾ പരിഹരിച്ചെന്ന്​ ഇൻഫോസിസ്​
cancel

ബംഗളൂരു: ആദായ നികുതി പോർട്ടലിലെ ഭൂരിപക്ഷം പ്രശ്​നങ്ങളും പരിഹരിച്ചെന്ന്​ ഐ.ടി ഭീമൻ ഇൻഫോസിസ്​. ഇതുവരെ 1.5 കോടി പേർ റി​േട്ടൺ സമർപ്പിച്ചുവെന്നും ഇൻഫോസിസ്​ വ്യക്​തമാക്കി.

നികുതിദായകർ പോർട്ടൽ ഉപയോഗിക്കുന്നതിൽ ക്രമാനുഗതമായ വർധന രേഖപ്പെടുത്തുകയാണ്​. ഇതുവരെ മൂന്ന്​ കോടി പേർ പോർട്ടലിലേക്ക്​ എത്തുകയും വിജയകരമായ ഇടപാടുകൾ പൂർത്തിയാക്കുകയും ചെയ്​തു. ചില യൂസർമാർക്ക്​ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇത്​ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഫോസിസ്​ അറിയിച്ചു.

പ്രശ്​നം പരിഹരിക്കാൻ ഇൻഫോസിസ്​ പ്രതിജ്ഞാബദ്ധമാണ്​. ആദായനികുതി പോർട്ടലിലെ പ്രശ്​നം പരിഹരിക്കുന്നതിനായി 750 പേരെ നിയോഗിച്ചിട്ടുണ്ട്​. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന്​ പ്രവർത്തിച്ച്​ പിഴവുകൾ പരിഹരിക്കുമെന്നും ഇ​ൻഫോസിസ്​ വ്യക്​തമാക്കി. നേരത്തെ സെപ്​റ്റംബർ 15നകം ആദായ നികുതി പോർട്ടലിലെ പ്രശ്​നങ്ങൾ പരിഹരിക്കണമെന്ന്​ കേന്ദ്രസർക്കാർ ഇൻഫോസിസിന്​ അന്ത്യശാസനം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosys
News Summary - Infosys says new IT portal clocked 3 crore logins, 1.5 crore ITRs filed
Next Story