Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായനികുതി: മറ്റു...

ആദായനികുതി: മറ്റു റിട്ടേൺ ഫോമുകൾ; ആഗസ്​റ്റ്​ 31 വരെ ഫയൽ ചെയ്യാം

text_fields
bookmark_border
ആദായനികുതി: മറ്റു റിട്ടേൺ ഫോമുകൾ; ആഗസ്​റ്റ്​ 31 വരെ ഫയൽ ചെയ്യാം
cancel

ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാര സ്​ഥാപനങ്ങൾ ആണെങ്കിൽ അവയും പങ്കുകാരും കമ്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെ എല്ലാ നികുതിദായകരും 2017–18സാമ്പത്തിക വർഷ​െത്ത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം ജൂലൈ 31ൽനിന്ന്​ ആഗസ്​റ്റ്​ 31 വരെ നീട്ടിയിട്ടുണ്ട്​. 2019 മാർച്ച് 31 നുശേഷം 2017–18 സാമ്പത്തികവർഷത്തെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല. ​

െഎ.ടി.ആർ ഒന്നല്ലാത്ത മറ്റു റി​േട്ടണുകൾ:

​െഎ.ടി.ആർ –2
ബിസിനസിൽ നിന്നും െപ്രാഫഷനിൽ നിന്നും വരുമാനം ഇല്ലാത്ത എല്ലാ വ്യക്​തികൾക്കും ഹിന്ദു അവിഭക്​ത കുടുംബങ്ങൾക്കും ഈ റിട്ടേൺ ഫോം ഉപയോഗിക്കാം. താഴെപ്പറയുന്ന മാർഗങ്ങളിൽനിന്ന്​ വരുമാനം ഉള്ളവർക്കാണ് ഈ റിട്ടേൺ ഫോം ഉപയോഗിക്കാവുന്നത്.

  1. ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും വരുമാനം ഉള്ളവർ
  2. ഹൗസ്​ േപ്രാപ്പർട്ടി വരുമാനം – ഒന്നിൽ കൂടുതൽ ഹൗസ്​ േപ്രാപ്പർട്ടികളിൽ നിന്നും വരുമാനം ഉണ്ടെങ്കിലും ഈ ഫോം ഉപയോഗിക്കാം.
  3. മൂലധനനേട്ടം ഉള്ളവർ
  4. മറ്റുവരുമാനങ്ങൾ –കുതിരപ്പന്തയത്തിൽ നിന്നും ലോട്ടറിയിൽ നിന്നും വരുമാനം ഉള്ളവരും ഈ റിട്ടേൺ ഫോം ആണ് ഉപയോഗിക്കേണ്ടത്.
  5. വിദേശങ്ങളിൽ സ്വത്തുക്കൾ ഉള്ളവരും വിദേശങ്ങളിൽ നിന്ന്​ വരുമാനം ഉള്ളവരും
  6. 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്ന്​ വരുമാനം ലഭിക്കുന്നവർ
  7. ഇന്ത്യയിൽ റസിഡൻറ് ആയിട്ടുള്ളവർക്കും നോൺ റസിഡൻറ് ആയിട്ടുള്ളവർക്കും റസിഡൻറ് ആണെങ്കിലും ഓർഡിനറിലി റസിഡൻറ് എന്ന സ്​റ്റാറ്റസിൽപ്പെടാത്തവർക്കും ഐ.ടി.ആർ – 2 ഉപയോഗിക്കാം.
  8. ഐ.ടി.ആർ. – 2 ഉപയോഗിക്കുവാൻ പാടില്ലാത്തവർ:
  9. ബിസിനസിൽനിന്നോ പ്രഫഷനിൽ നിന്നോ വരുമാനം ഉള്ള വ്യക്​തികളും ഹിന്ദു അവിഭകത കുടുംബങ്ങളും.
  10. ഐ.ടി.ആർ–1 ഉപയോഗിക്കാൻ സാധിക്കുന്ന നികുതിദായകർ.

​െഎ.ടി.ആർ –3
വ്യക്​തികൾക്കും ഹിന്ദു അവിഭക്​തകുടുംബങ്ങൾക്കും ബിസിനസിൽനിന്നും പ്രഫഷനിൽ നിന്നും വരുമാനം ഉണ്ടെങ്കിൽ ഐ.ടി.ആർ – 3 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്​തുത വ്യക്​തികൾക്ക് ശമ്പളമോ പെൻഷനോ ഉണ്ടെങ്കിലും ഹൗസ്​ േപ്രാപ്പർട്ടികളിൽ നിന്നും വാടക ലഭിക്കുന്നുണ്ടെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിലും ഈ ഫോറം തന്നെയാണ് ഉപയോഗിക്കേണ്ടത്. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും വെരിഫൈ ചെയ്യുന്നതിനും മുകളിൽ സൂചിപ്പിച്ചതിൽ നിന്നും ഒരു വ്യത്യാസവും ഇല്ല. പാർട്​ണർഷിപ്പ് സ്​ഥാപനങ്ങളിലെ പാർട്​ണർമാരും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐ.ടി.ആർ –3 ഉപയോഗിക്കാം.
​െഎ.ടി.ആർ – 4
മുൻ വർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഐ.ടി.ആർ 4 എസ്​ ആണ് പേരുമാറ്റി ഐ.ടി.ആർ 4 ആയി ഉപയോഗിക്കുന്നത്. ആദായനികുതി നിയമം 44 എ.ഡി, 44 എ.ഡി എ, 44 എ.ഇ എന്നീ വകുപ്പനുസരിച്ച് അനുമാന നികുതി അടക്കുന്നവരാണ് ഈ ഫോറം ഉപയോഗിക്കുന്നത്. എന്നാൽ ടേണോവർ രണ്ടു കോടി രൂപയിൽ കൂടുതലാണെങ്കിൽ അനുമാന നികുതി അടക്കാൻ പാടില്ല. അതിനാൽ ഈ ഫോറം ഉപയോഗിക്കാനും പാടില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ള പ്രഫഷനലുകൾക്കും ഈ ഫോറം ഉപയോഗിക്കാൻ സാധിക്കില്ല. അനുമാന നികുതി അടച്ച് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് കണക്കുബുക്കുകൾ സൂക്ഷിക്കണം എന്ന് നിർബന്ധമില്ല. അവർ മുൻകൂർ നികുതി ഒറ്റത്തവണ ആയി മാർച്ച് – 15 നു മുമ്പ് അടച്ചാൽ മതി. എന്നാൽ ഏജൻസി, േബ്രാക്കറേജ്, കമീഷൻ മുതലായ ബിസിനസ് ചെയ്യുന്നവർക്ക് ഈ റിട്ടേൺ സ്വീകാര്യമല്ല.
​െഎ.ടി.ആർ – 5
പാർട്​ണർഷിപ് ഫേമുകളും ലിമിറ്റഡ് ലയബിലിറ്റി പാർട്​ണർഷിപ്പുകളും എ.ഒ.പി സ്​റ്റാറ്റസുള്ള പ്രസ്​ഥാനങ്ങളും ബോഡി ഓഫ് ഇൻഡിവിജൽസും കോഓപ്പറേറ്റിവ്സൊസൈറ്റികളും ലോക്കൽ അതോറിറ്റികളും ആണ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഐ.ടി.ആർ – 5 ഉപയോഗിക്കേണ്ടത്.
​െഎ.ടി.ആർ – 6
ചാരിറ്റബിൾ കമ്പനി ആയി രജിസ്​റ്റർ ചെയ്യാത്ത എല്ലാ കമ്പനികളും ഐ.ടി.ആർ 6 എന്ന ഫോറമാണ് ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്.
െഎ.ടി.ആർ – 7
ആദായനികുതി നിയമത്തിലെ 139(4എ), 139 (4ബി), 139 (4 സി) ,139 (4ഡി), 139 (4ഇ), 139 (4എഫ്) എന്നിവ അനുസരിച്ച് ഫയൽ ചെയ്യപ്പെടേണ്ട എല്ലാ റിട്ടേണുകൾക്കും ഐ.ടി.ആർ– 7 ആണ് ഉപയോഗിക്കേണ്ടത്.

ഓൺലൈൻ ഫയലിങ്​ നിർബന്ധമാണോ?

80 വയസ്സോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്േട്രാണിക് മാർഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുമ്പുള്ള വരുമാനം ഉള്ളവർക്ക്​ ഇൻകം ടാക്സ്​ റീഫണ്ട് അവകാശപ്പെടുന്നില്ലെങ്കിൽ ഓഫ്​ലൈൻ ഫയലിങ്​ സ്വീകരിക്കാവുന്നതാണ്.

ഫിസിക്കൽ ആയി പേപ്പർ ഫോമിലും ബാർ കോഡഡ് റിട്ടേൺ ഉപയോഗിച്ചും ഓഫ്​ലൈൻ രീതിയിൽ ഫയൽ ചെയ്യാൻ സാധിക്കും. പേപ്പർ ഫോമിൽ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് ആദായനികുതി ഓഫിസിൽനിന്ന്​ അക്നോളജ്മ​െൻറ് ലഭിക്കും.

ഇലക്േട്രാണിക് മാർഗത്തിലൂടെ ഫയൽ ചെയ്യുന്നവർക്ക് ഡിജിറ്റൽ സിഗ്​നേച്ചർ ഉപയോഗിച്ചും ഇലക്േട്രാണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും റിട്ടേണുകൾ വെരിഫൈ ചെയ്യാവുന്നതാണ്. അല്ലാത്ത വെരിഫിക്കേഷനുവേണ്ടി ഐ.ടി.ആർ V ബംഗളൂരുവിലേക്ക് 120 ദിവസത്തിനകം ഓർഡിനറിയായി തപാൽമാർഗമോ സ്​പീഡ് പോസ്​റ്റ്​ വഴിയോ അയച്ചുകൊടുത്തിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxmalayalam newsIncome Tax Return Form
Next Story