You are here
നികുതി റിേട്ടൺ: ചെറിയ പ്രശ്നങ്ങളിൽ ഇനി നോട്ടീസ് ഇല്ല
ന്യൂഡൽഹി: ആദായ നികുതി റിേട്ടണും (െഎ.ടി.ആർ) അത് സമർപ്പിക്കുന്നയാളുടെ ബാങ്ക്, ധനവിനിമയ ഇടപാട് രേഖകളും തമ്മിലുള്ള നേരിയ വ്യത്യാസത്തിെൻറ പേരിൽ നികുതി ദായകർക്ക് ഇനി നോട്ടീസ് അയക്കില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) അധ്യക്ഷൻ സുശീൽ ചന്ദ്ര പറഞ്ഞു.
പുതിയ ധനബില്ലിലുള്ള ഇൗ നടപടി ഇടത്തരക്കാരായ നികുതിദായകർക്ക് ആശ്വാസമാകും. ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നത് ലളിതമാക്കുന്നതിെൻറ ഭാഗമാണ് ഇൗ തീരുമാനമെന്നും ബോർഡിന് നികുതിദായകരിൽ പൂർണ വിശ്വാസമുണ്ടെന്നും സുശീൽ പറഞ്ഞു.