Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായനികുതി റി​​േട്ടൺ:...

ആദായനികുതി റി​​േട്ടൺ: അറിഞ്ഞിരിക്കാം ചില ഫോറങ്ങൾ

text_fields
bookmark_border
income tax
cancel

ആദായനികുതി വകുപ്പ്​ ഏഴു തരം നികുതി റിട്ടേണുകളാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഓരോ നികുതിദായക​െൻറയും വരുമാന​െത്തയും വരുമാനസ്രോതസ്സിനെയും സ്​റ്റാറ്റസിനെയും അടിസ്​ഥാനപ്പെടുത്തിയാണ് ഏതു റിട്ടേൺ ഫോമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടേണ്ടത്. ഐ.ടി.ആർ 1 മുതൽ ഐ.ടി.ആർ 7 വരെയാണ് ഉപയോഗിക്കേണ്ട ഫോമുകൾ. പ്രായത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും നൽകിയിരിക്കുന്ന അടിസ്​ഥാന കിഴിവിന് മുകളിലാണ് മൊത്തവരുമാനമെങ്കിൽ റിട്ടേൺ നൽകണം. നിക്ഷേപങ്ങൾക്കും മറ്റും അനുവദിച്ചിരിക്കുന്ന കിഴിവുകൾ കഴിയുമ്പോൾ നികുതിബാധകമായ വരുമാനം ഇ​െല്ലങ്കിലും മൊത്തവരുമാനത്തെ അടിസ്​ഥാനമാക്കി റിട്ടേൺ ഫയൽ ചെയ്യണം.

ഐ.ടി.ആർ - 1

50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള റെസിഡൻറ്​ ആയ ശമ്പളക്കാർ, പെൻഷനേഴ്​സ്​, ഒരു േപ്രാപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ, പലിശ, ഡിവിഡൻറ്​, ഫാമിലി പെൻഷൻ എന്നിവ ഉള്ളവർ. ഇവർക്ക് കൃഷി വരുമാനം 5000ത്തിൽ കൂടരുത്.

→ ഐ.ടി.ആർ - 2

വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും താഴെപറയുന്ന വരുമാനമാണെങ്കിൽ ഐ.ടി.ആർ 2 ഫോം ഉപയോഗിക്കാം. ശമ്പളം/പെൻഷൻ ലഭിക്കുന്നവർ, വാടകവരുമാനം ഉള്ളവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ഉൾപ്പെടെ മറ്റു വരുമാനങ്ങളുള്ളവർ. മൂലധനനേട്ടം ഉള്ളവർക്കും വിദേശത്ത് സ്വത്ത് സമ്പാദിച്ചിട്ടുള്ളവർക്കും വിദേശവരുമാനം ലഭിക്കുന്ന റെസിഡൻറ്​ ആയവർക്കും കമ്പനിയിലെ ഡയറക്ടർമാർ ആയിരിക്കുന്നവർക്കും ലിസ്​റ്റ്​ ചെയ്യാത്ത കമ്പനികളിൽ ഓഹരികളുള്ളവർക്കും കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കൂടുതലുള്ളവർക്കും.

→ ഐ.ടി.ആർ - 3

സ്വന്തം ബിസിനസ്​ അല്ലെങ്കിൽ പ്രഫഷൻ നടത്തുന്നവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐ.ടി.ആർ - 3 ഉപയോഗിക്കാം. കൂടാതെ ഒരു കമ്പനിയിലെ ഡയറക്ടർ പദവി വഹിക്കുന്നവർക്കും ലിസ്​റ്റ്​ ചെയ്യപ്പെടാത്ത കമ്പനികളിൽ ഓഹരി നിക്ഷേപം ഉള്ളവർക്കും (വർഷത്തിൽ ഏതെങ്കിലും സമയത്ത്) ഈ ഫോം ഉപയോഗിക്കാം. ഹൗസ്​ േപ്രാപ്പർട്ടിയിൽനിന്നു വരുമാനമുള്ളവർക്കും പങ്കുവ്യാപാരസ്​ഥാപനങ്ങളിലെ പങ്കുകാർക്കും ഫോം നമ്പർ 3ൽ റിട്ടേൺ ഫയൽ ചെയ്യാം.

→ ഐ.ടി.ആർ 4

​െറസിഡൻറ്​ ആയവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്​ ഫേമുകൾക്കും (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്​ ഒഴികെ) അനുമാനനികുതിനിയമം അനുസരിച്ച് ലാഭം എസ്​റ്റിമേറ്റ് ചെയ്യുകയാണെങ്കിൽ ഐ.ടി.ആർ 4 ഉപയോഗിക്കാം. 50 ലക്ഷം രൂപയിൽ താഴെ ശമ്പളമോ പെൻഷനോ ലഭിക്കുന്നവർക്കും ഈ ഫോം ഉപയോഗിക്കാം. ഹൗസ്​ േപ്രാപ്പർട്ടി വരുമാനം 50 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും മറ്റു വരുമാനം ഉള്ളവർ ഒഴികെ മറ്റു വരുമാനങ്ങൾ 50 ലക്ഷം രൂപയിൽ താഴെയാണെങ്കിലും ഈ ഫോം ഉപയോഗിക്കാം. വരുമാനം എസ്​റ്റിമേറ്റ് ചെയ്ത് അനുമാന നികുതി അടയ്ക്കുന്നവർ ബിസിനസ്​ നടത്തുകയാണെങ്കിൽ ആകെ വിറ്റുവരവ് രണ്ടു കോടിയിൽ കൂടരുത്.

→ ഐ.ടി.ആർ -5

പാർട്ണർഷിപ്​ ഫേമുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്​ ഫേമുകൾ, അ​സോസിയേഷൻ ഓഫ് പേഴ്സൻസ്, ബോഡി ഓഫ് ഇൻഡിവിജ്വൽസ്​, ചരമം പ്രാപിച്ചവരുടെ എസ്​റ്റേറ്റുകൾ, ഇൻസോൾവെൻറ്​ ആയിട്ടുള്ളവരുടെ എസ്​റ്റേറ്റുകൾ, ബിസിനസ്​ ട്രസ്​റ്റുകൾ മുതലായവർ.

→ ഐ.ടി.ആർ-6

ആദായനികുതിയിൽനിന്ന്​ ഒഴിവ് അവകാശപ്പെടുന്ന റിട്ടേണുകൾ ഒഴികെയുള്ള എല്ലാ കമ്പനികളും.

→ ഐ.ടി.ആർ - 7

ആദായനികുതി നിയമം 139 (4എ), 139 (4ബി), 139 (4സി), 139 (4ഡി), 139 (4ഇ) 139 (4എഫ്) എന്നീ വകുപ്പുകളനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യേണ്ട എല്ലാ സ്​ഥാപനങ്ങളും ഐ.ടി.ആർ - 7 ആണ് ഉപയോഗിക്കേണ്ടത്. അതനുസരിച്ച് എല്ലാ ചാരിറ്റബ്​ൾ സ്​ഥാപനങ്ങളും രാഷ്​ട്രീയ പാർട്ടികളും സയൻറിഫിക് റിസർച്​ അ​സോസിയേഷനുകളും യൂനിവേഴ്സിറ്റികളും ആശുപത്രികളും വിദ്യാഭ്യാസ സ്​ഥാപനങ്ങളും ഐ.ടി.ആർ - 7 ഉപയോഗിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax
News Summary - Income Tax Return: Be aware of some forums
Next Story