Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആ​ദാ​യ നി​കു​തി​യി​ൽ...

ആ​ദാ​യ നി​കു​തി​യി​ൽ നേട്ടം

text_fields
bookmark_border
ആ​ദാ​യ നി​കു​തി​യി​ൽ നേട്ടം
cancel

ആ​ദാ​യ നി​കു​തി അ​ട​ക്കേ​ണ്ട വ​രു​മാ​നം 2.5 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷ​മാ​ക്കി വ​ർ​ധി​പ്പി​ച്ച​താ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. ഇ​ത് സാ​ധാ​ര​ണ വ​രു​മാ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​വും. നേ​ര​ത്തേ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള 1.5 ല​ക്ഷം രൂ​പ​യു​ടെ ഇ​ള​വു​കൂ​ടി ചേ​രു​മ്പോ​ൾ ഇ​ത് 6.5 ല​ക്ഷം രൂ​പ​യാ​വും.

•ര​ണ്ട​ര​ല​ക്ഷം മു​ത​ൽ അ​ഞ്ചു​ല​ക്ഷം വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​ന​മാ​യി​രു​ന്നു നി​കു​തി. ബ​ജ​റ്റ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഈ ​വ​രു​മാ​ന പ​രി​ധി​യി​ൽ വ​രു​ന്ന​വ​ർ നി​കു​തി അ​ട​ക്കേ​ണ്ട​തി​ല്ല. 5-10 ല​ക്ഷം വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ 20 ശ​ത​മാ​നം സ്ലാ​ബ് നി​കു​തി അ​ട​ക്ക​ണം. പ​ത്തു​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക്​ 30 ശ​ത​മാ​ന​മാ​ണ് സ്ലാ​ബ്.

•60 മു​ത​ൽ 80 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് നേ​ര​ത്തേ ആ​ദാ​യ നി​കു​തി​യി​ള​വ് മൂ​ന്നു​ല​ക്ഷം രൂ​പ​വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മാ​യി​രു​ന്നു. ഇ​ത് അ​ഞ്ചു​ല​ക്ഷ​മാ​ക്കി​യ​തി​ലൂ​ടെ ഇ​വ​ർ​ക്ക് 10,400 രൂ​പ​യു​ടെ ഇ​ള​വ് ല​ഭി​ക്കും. അ​ഞ്ചു​ശ​ത​മാ​നം സ്ലാ​ബും സെ​സും ചേ​ർ​ത്താ​ണി​ത്. എ​ന്നാ​ൽ, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന ആ​ദാ​യ​നി​കു​തി ഇ​ള​വ് അ​ഞ്ചു​ല​ക്ഷം രൂ​പ​യെ​ന്ന​തി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം ജോ​ലി​ക്കാ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചി​രു​ന്ന സ്​​റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്​​ഷ​ൻ (ഒ​റ്റ​ത്ത​വ​ണ കു​റ​ക്കാ​വു​ന്ന) തു​ക 40,000ത്തി​ൽ​നി​ന്ന് 50,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു.

ക​ട​പ്പാ​ട്: ബേ​ബി ജോ​സ​ഫ്,
ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxBudget 2019
News Summary - Income Tax - Budget 2019- Business news
Next Story