Top
Begin typing your search above and press return to search.
exit_to_app
exit_to_app
ആശയക്കുഴപ്പം; ആശങ്ക
cancel

ഇൗയടുത്ത ദിവസങ്ങളിൽ വ്യാപാരികളുടെ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ പറന്നു​നടക്കുന്ന ഒരു സന്ദേശമുണ്ട്​; ‘ജൂലൈ ഒന്നുമുതൽ പുതിയ നികുതി വരുന്നു; പക്ഷേ, ചട്ടങ്ങൾ ഇനിയും തയാറായിട്ടില്ല; സോഫ്​റ്റ്​വെയർ ഇനിയും തയാറായിട്ടില്ല; ഉദ്യോഗസ്​ഥരും ഒരുങ്ങിയിട്ടില്ല, ഗവൺമ​​​​െൻറ്​ സംവിധാനങ്ങൾ പാതിവഴിയിലാണ്​; ഫോമുകൾ തയാറായിട്ടില്ല; പിന്നെ നമ്മൾ എങ്ങനെ ഒരുങ്ങാൻ?’ ജൂലൈ ഒന്നിന്​ നടപ്പിൽ വരുന്ന ചരക്കു-സേവന നികുതിയുടെ ചട്ടങ്ങളും നിർദേശങ്ങളും സംബന്ധിച്ച്​ വ്യാപാരികൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പവും അവ്യക്​തതയും വ്യക്​തമാക്കുന്ന സന്ദേശമാണിത്​. 

ആദ്യമൊക്കെ, കാത്തിരുന്ന്​ കാണാം എന്ന നിസ്സംഗതയിലായിരുന്ന വ്യാപാരികൾ ഇപ്പോൾ അക്ഷരാർഥത്തിൽ പരിഭ്രാന്തരാണ്​. പലർക്കും എന്താണ്​ ജി.എസ്​.ടി, എങ്ങനെയാണ്​ അതിൽ രജിസ്​റ്റർ ചെയ്യേണ്ടത്​ എന്നുമറിയില്ല. ചെറുകിട, ഇടത്തരം കച്ചവടക്കാരാണ്​ ഇത്തരത്തിൽ ആശയക്കുഴപ്പത്തിലുള്ളത്​. ചെറുകിട ചായക്കടകൾ വരെ ജി.എസ്​.ടി പരിധിയിൽ വരുമെന്നിരിക്കെയാണ്​ ഇൗ ആശയക്കുഴപ്പം. ചരക്ക്​-സേവന നികുതി നടപ്പാക്കൽ നീട്ടിവെക്കണമെന്ന ആവശ്യം അഖിലേന്ത്യാ തലം മുതൽ സംസ്​ഥാന തലംവരെ ശക്​തമാണ്​. വ്യവസായ ലോകത്തെ പ്രമുഖരുടെ ദേശീയ കൂട്ടായ്​മയായ അസോച്ചം മുതൽ വിവിധ സംസ്​ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരി കൂട്ടായ്​മകൾ വരെ ഇൗ ആവശ്യമുന്നയിച്ച്​ കേന്ദ്ര ധനമന്ത്രാല​യത്തെ സമീപിച്ചിട്ടുമുണ്ട്​.

പക്ഷേ, ഇതുവരെ അനുകൂല തീരുമാനം വന്നില്ലെന്ന്​ മാത്രമല്ല; ജൂലൈ ഒന്ന്​ എന്ന തീയതിയിൽ ഉറച്ച്​ മുന്നോട്ടുപോവുകയുമാണ്​. രാജ്യത്ത്​ 80 ലക്ഷത്തിൽപരം വ്യാപാരികളാണ്​ എ​​ക്സൈ​​സ് ഡ്യൂ​​ട്ടി, സ​​ർ​​വിസ് ടാ​​ക്സ്, വാ​​റ്റ് എ​​ന്നി​​വ ന​​ൽ​​കുന്നത്​. കഴിഞ്ഞ ഒരുവർഷത്തിലേറെ നീണ്ട പ്രചാരണംകൊണ്ട്​ ഇതിനകം ഇതിൽ 80 ശതമാനം പേരെ ജി.എസ്​.ടി നെറ്റ്​വർക്കിൽ രജിസ്​റ്റർ ചെയ്യിക്കാനായി. എന്നാൽ, ബാക്കി  16 ലക്ഷം വ്യാപാരികൾ  ഇനിയും രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നുമാണ്​ അസോച്ചം വ്യക്​തമാക്കുന്നത്​. 

ജി.എസ്​.ടി രജിസ്​​േട്രഷ​​​​​െൻറ കാര്യത്തിൽ കേരളവും അത്ര മെച്ചമൊന്നുമല്ല; സംസ്​ഥാനത്ത്​  76 ശതമാനം വ്യാപാരികൾ മാത്രമാണ്​ ജി.എസ്​.ടി നെറ്റ്​വർക്കിൽ രജിസ്​റ്റർ ചെയ്​തതെന്നാണ്​ സംസ്​ഥാന ധനവകുപ്പ്​ ഏറ്റവുമൊടുവിൽ  ഒൗദ്യോഗികമായി വ്യക്​തമാക്കിയിരിക്കുന്നത്​. സംസ്​ഥാനങ്ങളുടെ കൂട്ടത്തിൽ രജിസ്​ട്രേഷ​​​​​െൻറ കാര്യത്തിൽ നാലാം സ്​ഥാനത്താണ്​ കേരളം. 

ബാക്കിയുള്ളവർക്ക്​ ജൂൺ 25 മുതൽ വീണ്ടും രജിസ്​റ്റർ ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്​. ഒട്ടനവധി വ്യാപാരികൾ രജിസ്​ട്രേഷന്​ നടപടികളുമായി മുന്നോട്ടുപോകവെയാണ്​ ജി.എസ്​.ടി നെറ്റ്​വർക്ക്​ തകരാറായത്​. അതോടെ, രജിസ്​ട്രേഷനും മുടങ്ങി. ഇതോടെ, വീണ്ടും ജൂൺ 25 മുതൽ സമയം അനുവദിച്ചിരിക്കുകയാണ്​. നികുതി പരിഷ്​കരണത്തിനുശേഷമുള്ള ആദ്യ മാസങ്ങളിലെ റി​േട്ടണും മറ്റ്​ വിശദാംശങ്ങളും സമർപ്പിക്കുന്നതിന്​ 20 ദിവസം മാത്രമാണ്​ അനുവദിച്ചിരിക്കുന്നത്​. 

ജൂലൈയിലെ റി​േട്ടൺ ആഗസ്​റ്റ്​ 20നകവും ആഗസ്​റ്റിലെ റി​േട്ടൺ സെപ്​റ്റംബർ 20നകവും സമർപ്പിക്കണമെന്നാണ്​ നിർദേശം. എന്നാൽ, ഇത്​ തീരെ കുറവാണെന്ന്​ വ്യാപാരികൾ പറയുന്നു. പുതിയ നടപടിക്രമങ്ങളുമായി പരിചയിച്ച്​ വരുന്നതിന്​ ആദ്യമാസങ്ങളിൽ റി​േട്ടൺ സമർപ്പിക്കാൻ ചുരുങ്ങിയത്​ മൂന്നുമാസത്തെയെങ്കിലും സമയം അനുവദിക്കണമെന്നാണ്​ വ്യാപാരികളുടെ ആവശ്യം.

 ജി.എസ്​.ടി നടപ്പാക്കുന്നതിനുള്ള സമയം അടുത്തുവരു​േന്താറും വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പവും വർധിച്ചുവരുകയാണ്​. ഇൗ ആശയക്കുഴപ്പം മാറ്റിയെടുക്കുന്നതിന്​ വിവിധ വ്യാപാരി, വ്യവസായി കൂട്ടായ്​മകളുടെ നേതൃത്വത്തിൽ ശിൽപശാലകൾ നടക്കുന്നുണ്ടെങ്കിലും വൻകിട വ്യാപാരികൾക്ക്​ മാത്രമാണ്​ പ്രയോജനപ്പെടുന്നത്​. ഇടത്തരം വ്യാപാരികളും മറ്റും ഇതിലേക്ക്​ എത്തിപ്പെട്ടിട്ടില്ല. ജി.എസ്​.ടി ന​​ട​​പ്പാ​​ക്കു​​​േമ്പാ​​ൾ എ​​ല്ലാ വ്യാ​​പാ​​രി​​ക​​ളും അ​​വ​​രു​​ടെ ഇ​​ൻ​​വോ​​യിസു​​ക​​ൾ നെ​​റ്റ്‌വ​​ർ​​ക്കി​​ലേ​​ക്ക് അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം. ഇതിനായി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി ട്ര​​യ​​ലെടു​​ക്കാ​​ൻ വേ​​ണ്ട​​ത്ര സ​​മ​​യ​​മി​​ല്ലെ​​ന്നാണ്​ അ​​സോ​​ച്ചം ഉന്നയിച്ചിരിക്കുന്ന മുഖ്യ തടസ്സവാദം.  ജി.​​എ​​സ്​.ടി.എൻ  ത​​യാ​​റാ​​ക്കു​​ന്ന ഓ​​ൺ​​ലൈ​​ൻ റി​​ട്ടേ​​ൺ ഫോറം ജൂൺ അ​​വ​​സാ​​ന​​മേ ത​​യാ​​റാ​​കൂവെന്നതിനാൽ ഇൗ ഫോറം പ​​രി​​ശോ​​ധി​​ക്കാ​​ൻ സ​​മ​​യംകിട്ടില്ലെന്നും ഇവർ പറയുന്നു. വാഹനങ്ങളിൽ ചരക്ക്​ കൊണ്ടുപോകു​േമ്പാഴുള്ള ഇലക്​ട്രോണിക്​ വേ ബില്ലുകളും ഇനിയും തയാറായിട്ടില്ല. 

ജി.എസ്​.ടി നടപ്പാക്കുന്നത്​ സെപ്​റ്റംബർ ഒന്നുവരെ നീട്ടിവെക്കണമെന്ന്​ ചില പൊതുമേഖല സ്​ഥാപനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജൂലൈ ഒന്ന്​ എന്ന ഉറച്ച നിലപാടുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്​. വ്യാപാരികൾക്ക്​ ഇനിയും വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽതന്നെ, ജി.എസ്​.ടിയുടെ ആദ്യ നാളുകൾ കടുത്ത ആശയക്കുഴപ്പത്തി​േൻറതാകുമെന്ന ആശങ്ക ഉദ്യോഗസ്​ഥ തലത്തിലും ഉയർന്നുകഴിഞ്ഞു. ഹോട്ടൽ ഭക്ഷണത്തിനടക്കം വില വർധിക്കുമെന്ന്​ പറഞ്ഞതോടെ, ജി.എസ്​.ടി വന്നാൽ അവശ്യസാധനവില കുറയുമെന്നും കുടുംബ ബജറ്റ്​ മെച്ചപ്പെടുമെന്നുമൊക്കെ വിശ്വസിച്ചിരുന്ന സാധാരണക്കാരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്​. 

Show Full Article
TAGS:gst in india 
News Summary - gst registration
Next Story