Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightഐസ്​ക്രീം നുണയാൻ ഇനി...

ഐസ്​ക്രീം നുണയാൻ ഇനി ചെലവേറും; നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

text_fields
bookmark_border
ഐസ്​ക്രീം നുണയാൻ ഇനി ചെലവേറും; നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പാർലറുകളിൽ വിതരണം ചെയ്യുന്ന ഐസ്​ക്രീമിന്‍റെ നികുതിയാണ്​ വർധിപ്പിച്ചത്​. അഞ്ച്​ ശതമാനത്തിൽ 18 ശതമാനമായാണ്​ നികുതി കൂട്ടിയത്​​. ഐസ്​ക്രീം പാർലറുകൾക്കകത്ത്​ വിതരണം ചെയ്യുന്ന ഐസ്​ക്രീം നേരത്തെ തന്നെ തയാറാക്കിയതാണെന്നും അതിനാൽ 18 ശതമാനം നികുതി ഈടാക്കുമെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട്​ നധകാര്യമന്ത്രാലയത്തി​ന്‍റെ വിശദീകരണം.

ഐസ്​ക്രീം പാർലറുകളിലല്ല ഐസ്​ക്രീം നിർമിക്കുന്നത്​. അതുകൊണ്ട്​ റസ്റ്ററന്‍റിന്‍റെ ആനുകൂല്യം ഐസ്​ക്രീം പാർലറുകൾക്ക്​ നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ വിശദീകരിച്ചു. ഐസ്​ക്രീം പാർലറുകളിലോ സമാനമായ സ്ഥാപനങ്ങളിലോ വിൽക്കുന്ന ഐസ്​ക്രീമിന്​ 18 ശതമാനം നികുതിയിടാക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

ജി.എസ്​.ടി കൗൺസിൽ നിർദേശപ്രകാരമാണ്​ പുതിയ തീരുമാനം. ക്ലൗഡ്​ കിച്ചൻ​/ സെൻട്രൽ കിച്ചൻ എന്നിവയുടെ നികുതി അഞ്ച്​ ശതമാനമായി നിജപ്പെടുത്താനും കേ​ന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്​. കാസിനോ, റേസ്​ ക്ലബ്​, ഐ.പി.എൽ തുടങ്ങിയ പരിപാടികൾക്ക്​ 28 ശതമാനം നികുതി ഈടാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstIce cream
News Summary - GST of 18% applicable on ice creams not 5% from here on: government tells taxmen
Next Story