Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫെബ്രുവരിക്ക്​ ശേഷം ഒരുലക്ഷം കോടി കടന്ന്​ ജി.എസ്​.ടി വരുമാനം
cancel
Homechevron_rightBusinesschevron_rightTaxchevron_rightഫെബ്രുവരിക്ക്​ ശേഷം...

ഫെബ്രുവരിക്ക്​ ശേഷം ഒരുലക്ഷം കോടി കടന്ന്​ ജി.എസ്​.ടി വരുമാനം

text_fields
bookmark_border

ന്യൂഡൽഹി: ഒക്​ടോബറിൽ രാജ്യത്തെ ജി.എസ്​.ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഇൗ വർഷം ആദ്യം ഫെബ്രുവരിയിൽ മാത്രമാണ്​ ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്​. കോവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായാണ്​ ജി.എസ്​.ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്​.

ഒക്​ടോബർ 31 വരെ 80 ലക്ഷം ജി.എസ്​.ടി റി​േട്ടൺ ഫയൽ ചെയ്​തു. ഒക്​ടോബറിലെ ജി.എസ്​.ടി നികുതി 1,05,155 കോടി രൂപയാണ്​. ഇതിൽ 19,193 കോടി സി.ജി.എസ്​.ടിയും 5411 കോടി എസ്​.ജി.എസ്​.ടിയും 52,540 കോടി ഐ.ജി.എസ്​.ടിയും ഉൾപ്പെടും. സെസ്​ ഇനത്തിൽ 8011 കോടിയും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

സെപ്​റ്റംബറിലെ ജി.എസ്​.ടി വരുമാനത്തെക്കാൾ 10 ശതമാനം അധികമാണ്​ ഒക്​ടോബറിലേത്​. സെപ്​റ്റംബറിൽ 95,379 കോടിയായിരുന്നു ജി.എസ്​.ടി വരുമാനം. ജി.എസ്​.ടി വരുമാനം ഉയർന്നത്​ സാമ്പത്തിക പ്രവർത്തനങ്ങൾ പഴയ നിലയിലാകു​ന്നുവെന്നതി​െൻറ സൂചനയാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTfinance ministry
News Summary - GST collection crosses Rs 1 lakh crore mark for first time since February
Next Story