You are here

അഞ്ച്​ ലക്ഷം വരെയുള്ള ആദായനികുതി റീഫണ്ട്​ ഉടൻ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​

08:12 AM
09/04/2020
income-tax

ന്യൂഡൽഹി: അഞ്ച്​ ലക്ഷം വരെയുള്ള ആദായ നികുതി റീഫണ്ട്​ കുടിശ്ശിക ഉടൻ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. വ്യക്​തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും റീഫണ്ട് ഉടൻ​ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു. ഏകദേശം 14 ലക്ഷം നികുതിദായകർക്ക്​ പ്രയോജനപ്പെടുന്നതാണ്​ തീരുമാനം.

കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിലാണ്​ ആദായനികുതി വകുപ്പ്​ റീഫണ്ട്​ ഉടൻ നൽകാൻ തീരുമാനിച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​​  രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു​ണ്ട്​ ഇത്​ പരിഗണിച്ചാണ്​ തീരുമാനമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു​. 

സര്‍ക്കാരിലേക്ക് നല്‍കേണ്ട യഥാര്‍ത്ഥ ആദായനികുതിയേക്കാള്‍ കൂടുതല്‍ നല്‍കിയ നികുതിദായകന്, അധികം നല്‍കിയ തുകയാണ്​ റീഫണ്ടായി ലഭിക്കുക.

Loading...
COMMENTS