Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightഫ്ലിപ്​കാർട്ടിലും...

ഫ്ലിപ്​കാർട്ടിലും സ്വിഗ്ഗിയിൽ ആദായനികുതി വകുപ്പ്​ പരിശോധന

text_fields
bookmark_border
ഫ്ലിപ്​കാർട്ടിലും സ്വിഗ്ഗിയിൽ ആദായനികുതി വകുപ്പ്​ പരിശോധന
cancel

ബംഗളൂരു: ഇ-കോമേഴ്​സ്​ ഭീമൻ ഫ്ലിപ്​കാർട്ടിലും ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗിയിലും ആദായ നികുതി വകുപ്പിന്‍റെ സർവേ. ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റിൽ കൃത്രിമം കാണിച്ചുവെന്ന്​ ആരോപിച്ചാണ്​ പരിശോധന. ജി.എസ്​.ടിയിൽ കൃത്രിമം കാണിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി ദേശവ്യാപകമായി നികുതി വകുപ്പ്​ നടത്തുന്ന നടപടികളുടെ ഭാഗമാണ്​ ഇതും.

ഫ്ലിപ്​കാർട്ടിന്‍റെ ലോജിസ്റ്റിക്​ വിഭാഗമായ ഇൻസ്റ്റാകാർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ ഓഫീസിലാണ്​ പരിശോധന നടത്തിയത്​. ഇതിന്​ പുറമേ ഫ്ലിപ്​കാർട്ടിനായി റിക്രൂട്ട്​മെന്‍റ്​ നടത്തുന്ന ഏജൻസിയുടെ ഓഫീസിലും പരിശോധന നടത്തി. അന്വേഷണ ഏജൻസിയോട്​ പൂർണമായും സഹകരിക്കുമെന്ന്​ ഫ്ലിപ്​കാർട്ടി​േന്‍റയും സ്വിഗ്ഗിയുടേയും പ്രതിനിധികൾ അറിയിച്ചു.

ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റ്​ ലഭിക്കാൻ വ്യാജ ഇൻവോയിസുകൾ ഉപയോഗിക്കുന്നതായി നികുതി വകുപ്പ്​ ക​െണ്ടത്തിയിരുന്നു. ഇത്​ തടയുന്നതിനായി പരിശോധനകൾ വ്യാപകമാക്കാൻ ആദായ നികുതി വകുപ്പ്​ ഉൾപ്പടെ തീരുമാനിച്ചിരുന്നു.


Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlipkartSwiggy
Next Story