Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightമോദി 2.O: നിർമലയിൽ...

മോദി 2.O: നിർമലയിൽ നിന്ന്​ മാജിക്കുകൾ പ്രതീക്ഷിക്കാമോ ?

text_fields
bookmark_border
nirmala-sitharaman-23
cancel

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാളും വലിയ വെല്ലുവിളികളാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ നില നിൽക്കുന്നത ്​. സാമ്പത്തിക തകർച്ച മറികടക്കാനുള്ള ശക്​തമായ നിർദേശങ്ങൾ ബജറ്റിൽ ഇക്കുറി ഉണ്ടാവുമെന്നാണ്​ സാമ്പത്തിക വിദഗ്​ ധരുടെ പ്രതീക്ഷ. ഇന്ത്യയുടെ ​ഗ്രാമീണ സമ്പദ്​വ്യവസ്ഥയും കടുത്ത പ്രതിസന്ധിയേയാണ്​ അഭിമുഖീകരിക്കുന്നത്​. വളർച് ചാ നിരക്കിലെ കുറവ​ും തൊഴിലില്ലായ്​മയും പരിഗണിക്കേണ്ട വിഷയങ്ങളാണ്​. രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുന്നതിനുള ്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തണം.

എല്ലാ വിഭാഗങ്ങളെയും തൃപ്​തിപ്പെടുത്തുന്ന ബജറ്റ്​ അവതരിപ്പിക്കുക എന്നത്​ നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്​. കേന്ദ്രസർക്കാറിൻെറ വരുമാനം കുറയുകയാണ ്​. ധനകമ്മിയും ഉയരുന്നു. ഈയൊരു സാഹചര്യത്തിൽ അധിക ഇളവുകൾ പ്രഖ്യാപിക്കുക സാധ്യമല്ല. എന്നാൽ എഫ്​.എം.സി.ജി, ഓ​ട്ടോമൊബൈൽ, റിയൽ എസ്​റ്റേറ്റ്​, ബാങ്കിങ്​ തുടങ്ങി എല്ലാ മേഖലകളും ബജറ്റിൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്​.


ഇതിൽ പല മേഖലകൾക്കും ഇളവുകളില്ലാതെ മുന്നോട്ട്​ പോകാൻ കഴിയാത്ത സാഹചര്യവും ഉണ്ട്​. ഉദാഹരണമായി തകർച്ചയുടെ വക്കിലുള്ള ഇന്ത്യയുടെ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളിൽ കൂടുതൽ ഇളവ്​ വേണമെന്ന​ ശക്​തമായ ആവശ്യം ബജറ്റിന്​ മുമ്പ്​ തന്നെ മുന്നോട്ട്​ വെച്ചിരുന്നു. വാഹനങ്ങളുടെ ജി.എസ്​.ടി കുറക്കണമെന്നാണ്​ ഓ​ട്ടോമൊബൈൽ വ്യവസായത്തിൻെറ പ്രധാന ആവശ്യം. മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര ഇന്ന്​ ഇതേ ആവശ്യവുമായി രംഗത്തെത്തിയിയിരുന്നു.

പ്രതീക്ഷയോടെ കോർപ്പറേറ്റ്​ മേഖല

കോർപ്പറേറ്റ്​ നികുതി 30 ശതമാനത്തിൽ നിന്ന്​ 25 ആക്കി കുറക്കണമെന്നതാണ്​ കോർപ്പറേറ്റ്​ മേഖലയുടെ പ്രധാന ആവശ്യം. ജി.എസ്​.ടി ലളിതമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്​. നിലവിലെ ജി.എസ്​.ടിയുടെ ഘടന കമ്പനികൾക്ക്​ ഒട്ടും അനുയോജ്യമല്ലെന്നാണ്​ വിലയിരുത്തൽ. സ്ലാബുകളിൽ മാറ്റം വരുത്തി നികുതി ഘടനയുടെ പരിഷ്​കരണമാണ്​ മേഖല ലക്ഷ്യം വെക്കുന്നത്​. അധിക നിക്ഷേപത്തിനുള്ള നികുതിയിളവും ബജറ്റിൽ നിന്ന്​ കോർപ്പറേറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്​.

കുറയുമോ ആദായ നികുതി ?

ആദായ നികുതിയാണ്​ മറ്റൊരു പ്രധാന മേഖല. 5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക്​ 20 ശതമാനമാണ്​ ആദായ നികുതി. ഇത്​ 15 ശതമാനമായി കുറക്കണമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. 10 ലക്ഷത്തിന്​ മുകളിൽ വരുമാനമുള്ളവർക്ക്​ നിലവിലുള്ള നികുതി 30 ശതമാനമാണ്​ ഇതിലെ വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു​.

നിക്ഷേപകരുടെയും ലക്ഷ്യം നികുതിയിളവുകൾ

ഓഹരി വിപണിയും നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്​. വിപണിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക്​്​ ചുമത്തുന്ന നികുതിയായ എൽ.ടി.സി.ജി, ഓഹരികളുടെ ലാഭവിഹതത്തിന്​ ചുമത്തുന്ന ഡിവിഡൻറ്​ ഡിസ്​ട്രിബ്യൂഷൻ ടാക്​സ്​, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്​സ്​ എന്നിവയിലെ മാറ്റങ്ങളാണ്​ വിപണി പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newstax cutBudget 2019Modi 2.0
News Summary - Everyone wants a tax cut this Budget: Here’s what’s feasible-Business news
Next Story