Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായ നികുതി റിട്ടേൺ...

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി

text_fields
bookmark_border
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
cancel

ന്യൂഡൽഹി: വ്യക്​തികളുടെ ആദായ നികുതി റി​േട്ടൺ സമർപ്പിക്കുന്നതിനുള്ള തീയതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വീണ്ടും നീട്ടി. ഡിസംബർ 31 വരെ ദീർഘിപ്പിച്ചാണ്​ വ്യാഴാഴ്ച ഉത്തരവിറക്കിയത്​. ആ​ദാ​യ​നി​കു​തി നി​യ​മ​മ​നു​സ​രി​ച്ച്, അ​ക്കൗ​ണ്ടു​ക​ളു​ടെ ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രും സാ​ധാ​ര​ണ​യാ​യി ഐ.​ടി.​ആ​ർ -1 അ​ല്ലെ​ങ്കി​ൽ ഐ.​ടി.​ആ​ർ -4 ഉ​പ​യോ​ഗി​ച്ച് ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്ക് റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ 30 വരെ നീട്ടിയിരുന്നു. ഇതാണ്​ വീണ്ടും ദീർഘിപ്പിച്ചത്​.

ഓ​ഡി​റ്റ്​ ആ​വ​ശ്യ​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ റി​​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി 2022 ജനുവരി 15 ആയി മാറ്റി. നേരത്തെ ഇത്​ ന​വം​ബ​ർ 30 ആയിരുന്നു.

ഇൻകം ടാക്​സ്​ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നികു​തി റി​േട്ടൺ സമർപ്പിക്കാൻ പ്രയാസം നേരിട്ടിരുന്നു. ഈ പ്രശ്​നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടെന്നും 2020-21 സാമ്പത്തിക വർഷത്തിൽ 1.19 കോടി ഐടിആർ ഫയൽ ചെയ്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് ബുധനാഴ്ച അറിയിച്ചു. നികുതിദായകർക്ക് സുഗമമായ ഫയലിങ്​ ഉറപ്പാക്കാൻ വെബ്​സൈറ്റ്​ സേവനദാതാക്കളായ ഇൻഫോസിസുമായി നിരന്തരം ഇട​പഴകുന്നുണ്ടെന്നും വകുപ്പ്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxIncome Tax Returns
News Summary - Deadline for filing Income Tax returns for assessment year 2021-22 extended till December 31
Next Story