Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightപ്രത്യക്ഷ നികുതിയിൽ 24...

പ്രത്യക്ഷ നികുതിയിൽ 24 ശതമാനം വർധന; റീഫണ്ടും കൂടി

text_fields
bookmark_border
പ്രത്യക്ഷ നികുതിയിൽ 24 ശതമാനം വർധന; റീഫണ്ടും കൂടി
cancel

ന്യൂഡൽഹി: വ്യക്തിഗത ആദായ, കോർപറേറ്റ് ആദായ നികുതികളുൾ​പ്പെടുന്ന പ്രത്യക്ഷ നികുതി പിരിവിൽ ഈ സാമ്പത്തികവർഷം വൻ വർധന. 24 ശതമാനം വർധനയോടെ 15.67 ലക്ഷം കോടി രൂപയാണ് ഈ മാസം 10 വരെയുള്ള മൊത്തം പ്രത്യക്ഷ നികുതി പിരിവ്. റീഫണ്ടുകൾക്കുശേഷം 12.98 ലക്ഷം കോടി രൂപയാണ് സർക്കാറിനു ലഭിക്കുന്നത്.

2022-23 സാമ്പത്തികവർഷത്തിലെ പ്രത്യക്ഷ നികുതി പിരിവിലെ പുതുക്കിയ എസ്റ്റിമേറ്റിന്റെ 79 ശതമാനമാണ് ഈ തുക. റീഫണ്ടിനുശേഷമുള്ള തുകയിൽ 18.40 ശതമാനത്തിന്റെയും വർധനയുണ്ടായതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പ്രസ്താവനയിൽ അറിയിച്ചു. 2.69 ലക്ഷം കോടിയാണ് റീഫണ്ട് ചെയ്തത്. മുൻവർഷത്തേക്കൾ 61.58 ശതമാനമാണ് റീഫണ്ട് തുക കൂടിയത്.

ഈ സാമ്പത്തികവർഷത്തിൽ പ്രത്യക്ഷ നികുതിയിൽ 17 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം 10 വരെ കോർപറേറ്റ് ആദായ നികുതി വരുമാനം 19.33ഉം വ്യക്തിഗത ആദായ നികുതി വരുമാനം 29.63ഉം ശതമാനം വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxUnion government
News Summary - 24 percent increase in direct taxes
Next Story