Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരൂപയ​ുടെ താഴേക്കുള്ള...

രൂപയ​ുടെ താഴേക്കുള്ള വഴികൾ

text_fields
bookmark_border
രൂപയ​ുടെ താഴേക്കുള്ള വഴികൾ
cancel

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്​ മിഴി തുറന്ന നാളുകളിൽ എത്രയായിരുന്നിരിക്കും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്​? രൂപ അനുദിനം താഴേക്ക്​ കൂപ്പുകുത്തുന്ന നാളുകളിൽ തോന്നുന്ന ആകാംക്ഷ. രേഖകളിൽ പറയുന്നത്​, 1948ൽ ഒരു ഡോളറിന്​ നാല്​ രൂപയിൽതാഴെയായിരുന്നു വില എന്നാണ്​. 1950ലെത്തിയപ്പോൾ, ഡോളറിന്​ 4.79 രുപയായി. പിന്നീട്​, ​ ക്രമാനുഗതമായും അതിവേഗത്തിലുമൊ​ക്കെയാണ്​ രൂപ താഴേക്കിറങ്ങി ഡോളറിന്​ 72 രൂപ എന്ന നിലയിൽവരെ എത്തിയത്​. കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടെ, ഏതാണ്ട്​ 18 മടങ്ങ്​ വിലയിടിഞ്ഞു!

ഇനി മലയാളികൾക്ക്​ ഏറെ പരിചിതമായ ഗൾഫ്​ കറൻസിയുമായി താരതമ്യം ചെയ്​താലോ? പ്രവാസത്തി​​െൻറ അരനൂറ്റാണ്ടൊന്നും നോക്കണ്ട, മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം, ഒരു ദിർഹം നാട്ടി​േലക്കയച്ചാൽ, ഇവിടെ കിട്ടുന്നത്​ രണ്ടുരൂപയായിരുന്നു എന്ന്​ വിശദീകരിക്കുന്ന പ്രവാസികളെ കാണാം. ഒരു പതിറ്റാണ്ട്​ മുമ്പ്​, 2008ൽ ഒരു യു.എ.ഇ ദിർഹം നാട്ടിലേക്കയച്ചാൽ, ഇവിടെ ബാങ്കിൽ ക്രെഡിറ്റ്​ ചെയ്​തിരുന്നത്​ 12.50 രൂപയായിരുന്നു.

എന്നാൽ, ഏറ്റവും പുതിയ കണക്കിൽ ഇത്​ 19.60 ദിർഹംവരെയെത്തി. അതായത്​, 10 വർഷം മുമ്പ്​ ഗൾഫിൽ 1000 ദിർഹം ശമ്പളത്തിന്​ ജോലിക്ക്​ കയറിയയാൾ അന്ന്​ മുഴുവൻ ശമ്പളവും നാട്ടിലേക്ക്​ അയച്ചാൽ കിട്ടിയിരുന്നത് 12,500 രൂപ. അതേ ശമ്പളം ഇന്നയച്ചാൽ കിട്ടുന്നത്​ 19,600 രൂപ! ജോലിക്കാരനും മുതലാളിയും അറിയാതെ, ശമ്പളം ഇന്ത്യൻ രൂപയിൽ 70 ശതമാനം വർധിച്ചു.

കാരണങ്ങൾ പലവിധം; ദീർഘവും ഹ്രസ്വവും
ഒാരോ പ്രാവശ്യം രൂപ താഴേക്ക്​ പോകു​േമ്പാഴും സാമ്പത്തിക വിദഗ്​ധരുടെ സ്​ഥിരം വിശദീകരണം വരും; ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിലെ വർധന, ഡോളർ ശക്തിപ്പെട്ടത്​, അമേരിക്കൻ കേന്ദ്ര ബാങ്ക്​ പലിശ വർധിപ്പിച്ചത്​ എന്നിങ്ങനെ. അടുത്ത വിലത്തകർച്ചക്കും ഇതുതന്നെ വീണ്ടും വിശദീകരിക്കും. ഇതെല്ലാം ഹ്രസ്വകാല കാരണങ്ങളാണെന്നും സ്വാതന്ത്ര്യാനന്തരം ക്രമാനുഗതമായി രൂപയുടെ മൂല്യം താഴേക്ക്​ പോയതിന്​ വഴിവെച്ച ദീർഘകാല കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിലാണ്​ കാര്യമിരിക്കുന്നതെന്നുമുള്ള മറുവാദവും ശക്​തമാണ്​. അവയിൽ ചിലത്​ ഇങ്ങനെ:

വിദേശ വായ്​പയിലുള്ള അമിത ആശ്രയം
വിദേശ വായ്​പയിലുള്ള അമിതമായ ആശ്രയമാണ്​ രൂപയുടെ മൂല്യം താഴേക്ക്​ കൊണ്ടുവരുന്നതിൽ കാര്യമായ പങ്കുവഹിക്കുന്ന കാരണങ്ങളിലൊന്ന്​. സ്വാതന്ത്ര്യത്തിന്​ തൊട്ടുപിന്നാലെ​ ഇന്ത്യയുടെ ബാലൻസ്​ ഷീറ്റിൽ വിദേശ വായ്​പയുണ്ടായിരുന്നില്ല. പിന്നീട്​, വികസന പ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പിനുമായി വൻതോതിൽ വിദേശ കടത്തെ ആശ്രയിക്കാൻ തുടങ്ങി. ഇത്​ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയെക്കുറിച്ച്​ പുറംലോകത്ത്​ സംശയങ്ങൾ ഉയർത്താനും കാരണമായി. ഇൗ സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ കണക്കനുസരിച്ച്​ ഇന്ത്യയുടെ വിദേശ കടം 52,900 കോടി ഡോളറാണ്​. 2017 മാർച്ച്​ 31നെ അപേക്ഷിച്ച്​ 2.4 ശതമാനമാണ്​ വിദേശ കടത്തിലെ വർധനവ്​.

വിദേശ ഭ്രമം
ഇന്ത്യക്കാരുടെ വിദേശ ഉൽപന്ന ഭ്രമവും മറ്റൊരു കാരണമാണ്​. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം രാജ്യത്ത്​ വൻതോതിലാണ്​ വർധിച്ചുവരുന്നത്​. കഴിഞ്ഞ വർഷം കയറ്റുമതി ഒമ്പത്​ ശതമാനം മാത്രം വർധിച്ചപ്പോൾ, ഇറക്കുമതിയിലുണ്ടായ വർധന 26 ശതമാനമായിരുന്നു. 2013ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന വ്യാപാരക്കമ്മിയാണിത്​. ഇൗ സ്​ഥിതി അപകടകരമാണെന്ന്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യൻ എക്​സ്​പോർട്ട്​ ഒാർഗനൈസേഷൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. എണ്ണ ഇറക്കുമതി മാത്രമല്ല, ആഡംബര വസ്​തുക്കളുടെയും സ്വർണവും രത്​നവും ഉൾപ്പെടെ ഉപഭോഗ വസ്​തുക്കളുടെയും ഇറക്കുമതി വൻതോതിൽവർധിച്ചതാണ്​ കാരണം.

ശോഷിച്ച്​ വരുന്ന വിദേശ നാണയ ശേഖരം
രൂപക്കെതിരെ ഡോളർ ശക്​തിപ്പെടുന്നതോടെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരമാണ്​ ​േശാഷിക്കുന്നത്​. എണ്ണ, അവശ്യ മരുന്നുകൾ മുതൽ ആഡംബര വസ്​തുക്കൾ വരെ ഇറക്കുമതിചെയ്യുന്നതിന്​ വിലയായി നൽകേണ്ടിവരുന്ന വിദേശ നാണ്യത്തി​​െൻറ തോത്​ വൻതോതിൽ വർധിക്കുന്നത്​ തന്നെ കാരണം. സെപ്​റ്റംബർ എട്ടിന്​ അവസാനിച്ച ആഴ്​ചയിലെ കണക്കനുസരിച്ച്​ ഇന്ത്യയുടെ വിദേശ നാണ്യശേഖരം 39,928 കോടി ഡോളറായി കുറഞ്ഞു​. ഇൗ വർഷം ഇതാദ്യമായാണ്​ 40,000 കോടി ഡോളറിൽ താഴേക്ക്​ വിദേശ നാണ്യശേഖരം എത്തുന്നത്​.

വിദേശ നിക്ഷേപ പിന്മാറ്റം
ഒരു രാജ്യത്തി​​െൻറ കറൻസി ശക്തിപ്പെടു​േമ്പാഴാണ്​ ആ രാജ്യത്തെ ഒാഹരി വിപണിയിലേക്ക്​ കൂടുതൽ വിദേശ നിക്ഷേപകർ എത്തുക. ഇൗ സാമ്പത്തിക വർഷം തുടങ്ങുന്നതിന്​ തൊട്ട്​ മുമ്പുള്ള ആറ്​ വ്യാപാര​​ ദിവസങ്ങളിൽ മാത്രം ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന്​ 6000 കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു. പതിവുപോലെ, ഡോളറി​​െൻറ ശക്​തിപ്പെടൽ, അമേരിക്കൻ പലിശ വർധന തുടങ്ങിയ കാരണങ്ങളും നിരത്തപ്പെട്ടു.

രൂപയുടെ മൂല്യത്തിലുള്ള ഇടിവ്​, പെട്രോൾ-ഡീസൽ വില ദിവസവും ​െ​റക്കോർഡ്​ തകർക്കൽ തുടങ്ങിയവ കാരണം സാധാരണക്കാരടക്കമുള്ളവർ കടുത്ത ആശങ്കയിലാണ്​.
രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിന്​ റിസർവ്​ ബാങ്കും ധനമന്ത്രാലയവും കൈകോർക്കുമെന്ന്​ തുടരെ പ്രസ്​താവനകളുണ്ടായെങ്കിലും പോംവഴി മാത്രം ​വ്യക്തമാക്കിയിരുന്നില്ല. സ്​ഥിതിഗതികൾ കൈവിട്ടുപോകുമെന്ന്​ പരക്കെ ആശങ്ക ഉയർന്നതിനെ തുടർന്നാണ്​ ധനമന്ത്രാലയത്തിലെ ഉന്നതരുടെയും സാമ്പത്തിക വിദഗ്​ധരുടെയും യോഗംവിളിച്ച്​ പരിഹാരം ആരായാൻ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്​.

Show Full Article
TAGS:Way to Rupees Down Dollar business news malayalam news 
Web Title - Way to Rupees Down -Business News
Next Story