Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തേജക പാക്കേജ്: ഓഹരി വിപണി വീണ്ടും ഉണർന്നു

text_fields
bookmark_border
indian-share-market
cancel

മുംബൈ: ഇന്ത്യൻ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെ ഒാഹരി വിപണിയിൽ വൻ കുതിപ ്പ്. മുംബൈ സൂചിക സെൻസെക്സ് 1955.46 പോയിന്‍റ് ഉയർന്ന് 38048.93 പോയിന്‍റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 265.95 പോയിന്‍റ് ഉയർന്ന് 1 0,970.75 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി, ഹീറോ മോട്ടോ കോർപ്, കോട്ടക് ബാങ്ക്, എച്ച്.യു.എൽ, എം ആൻഡ് എം, ബജാജ് ഒാട്ടോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ കമ്പനികളുടെ ഒാഹരികൾ 2.22 ശതമാനം നേട്ടമാണ് കൈവരിച്ചത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് കോർപറേറ്റ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. മറ്റു ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ഇന്ത്യൻ കമ്പനികൾക്ക് കോർപറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്. സെസ്സും സർചാർജുകളടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നേരത്തെ 30 ശതമാനമായിരുന്നു ഇത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താൻ ഉൽപാദന മേഖലയിലെ പുതിയ കമ്പനികൾക്കും കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന കമ്പനികൾ 2023 വരെ 15 ശതമാനം നികുതി നൽകിയാൽ മതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tax Booster: Sensex zooms past 1,900 points -Business News
Next Story