ഒാഹരി വിപണികളിൽ റെക്കോർഡ് നേട്ടം; നിഫ്റ്റി 10600 ലേക്ക് ഉയർന്നു
text_fieldsമുംബൈ: ഒാഹരി വിപണികളിൽ റെക്കോർഡ് നേട്ടത്തോടെ തുടക്കം. നിഫ്റ്റിയിലും സെൻസെക്സിലും കാര്യമായ കുതിപ്പാണ് കാണപ്പെട്ടത്. ബോംബൈ സൂചിക സെൻസെക്സ് 163.36 പോയൻറ് ഉയർന്ന് 34,317 ലെത്തി. ദേശീയ സൂചിക നിഫ്റ്റി 46.90 പോയിൻറ് ഉയർന്ന് 10600ലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ജനുവരി അഞ്ചിലെ റെക്കോർഡ് (34,188) മറികടന്നാണ് പുതിയ നേട്ടത്തിലേക്ക് കുതിച്ചത്. നിഫ്റ്റിയും ചരിത്ര നേട്ടത്തിലാണ്. 10,566 ആയിരുന്നു മുൻ റെക്കോർഡ്.
െഎ.ടി, ബാങ്കിങ്, ഫാർമ ഇൻഡസ്ട്രികൾക്ക് നേട്ടമുണ്ടായി. വാൾസ്ട്രീറ്റ് സൂചികയിലുണ്ടായ നേട്ടമാണ് രാജ്യത്തെയും ഏഷ്യൻ മാർക്കറ്റുകളിലും കാര്യമായ ഉയർച്ചയുണ്ടാക്കിയത്. സൺ ഫാർമ, യെസ് ബാങ്ക്, ഡോക്ടർ റെഡ്ഡീസ്, ഇൻഫോസീസ്, എച്ച്.ഡി.എഫ്.സി, കോൾ ഇന്ത്യ, െഎ.സി.െഎ.സി.െഎ ബാങ്ക്, ഹീറോ മോേട്ടാ കോർപ്, ടാറ്റാ സ്റ്റീൽ ആൻഡ് ടാറ്റാ മോേട്ടാർസ്, പവർ ഗ്രിഡ്, ഒ.എൻ.ജി.സി, ഇൻഡുസിൻഡ് ബാങ്ക്, എന്നീ കമ്പനികളാണ് നേട്ടത്തിൽ . 3.72 ശതമാനം ഉയർച്ച ഇൗ കമ്പനികൾ നേടി.
ബി.എസ്.ഇയിലെ 1255 കമ്പനികളുടെ ഒാഹരികളിൽ നേട്ടം കാണപ്പെട്ടു. അതേ സമയം 273 ഒാഹരികൾ നഷ്ടത്തിലുമാണ്.
